എടത്വ: തകഴി ഗ്രാമ പഞ്ചായത്ത് ഇനി മുതല്‍ ഏക പോലീസ് സ്റ്റേഷനു കീഴില്‍. അമ്പലപ്പുഴ പോലീസ് സ്റ്റേഷനു കീഴില്‍ അടുത്തമാസം തകഴിയില്‍ പോലീസ് ഔട്ട്പോസ്റ്റ് നിലവില്‍ വരുന്നതോടെ ജനങ്ങളുടെ ദീര്‍ഘ നാളത്തെ ആവശ്യത്തിന് പരിഹാരമാകും. താലൂക്ക് കുട്ടനാടായിരുന്നെങ്കിലും എടത്വ, നെടുമുടി, അമ്പലപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലും അമ്പലപ്പുഴ, മാന്നാര്‍ സിഐ ഓഫിസുകളുടെ കീഴിലുമായിരുന്നു തകഴി പഞ്ചായത്ത്.
വര്‍ഷങ്ങളുടെ ആവശ്യമായിരുന്നു തകഴിയില്‍ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുകയെന്നത്. കെട്ടിട സൗകര്യം ഏര്‍പ്പെടുത്തിയാല്‍ പോലീസ് ഔട്ട്പോസ്റ്റ് അനുവദിക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നു ഗ്രാമ പഞ്ചായത്തിനോടു ചേര്‍ന്നു രണ്ടു മുറി ഔട്ട്പോസ്റ്റിനു കൊടുക്കാന്‍ ഭരണ സമിതി കഴിഞ്ഞ ദിവസം തീരുമാനിച്ചു.
ഒരു എഎസ്ഐയുടെ കീഴില്‍ അഞ്ചു സിപിഒമാരെ ഉള്‍പ്പെടുത്തിയാണ് ഔട്ട്പോസ്റ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: