കൊല്ലം: തപസ്യകലാസാഹിത്യവേദി ജില്ലാ രക്ഷാധികാരിയായിരുന്ന ഇ.എസ്.പി. പണിക്കരുടെ പേരില്‍ വിദ്യാര്‍ത്ഥികളായ കഥാകൃത്തുക്കള്‍ക്ക് വേണ്ടി എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തുമെന്ന് തപസ്യ ജില്ലാ പ്രസിഡന്റ് ഡോ. പട്ടത്താനം രാധാകൃഷ്ണന് പറഞ്ഞു. ജില്ലയില്‍ തപസ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായ നേതൃത്വം നല്കിയ പ്രഭാകരപ്പണിക്കരുടെ സ്മരണകള്‍ പുതുതലമുറയിലൂടെ നിലനിര്‍ത്തുന്നതിനായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി സഹകരിച്ചാണ് എന്‍ഡോവ്മെന്റ് നടപ്പാക്കുന്നത്. കപ്പലണ്ടിമുക്ക് രശ്മിയില്‍ ഇ.എസ്. പ്രഭാകരപ്പണിക്കര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തപസ്യ തിരുവനന്തപുരം മേഖലാ സഹസംയോജകന് കെ. നരേന്ദ്രന്, ജില്ലാ രക്ഷാധികാരി പ്രൊഫ.ജി. ശാന്തകുമാരി, മഹാനഗര്‍ സമിതി പ്രസിഡന്റ് വാളത്തുംഗല്‍ തങ്കമണി, ജനറല്‍സെക്രട്ടറി പ്രതിലാല്‍ ശ്രീവത്സം, അഡ്വ.ആര്യ അമ്പിളി, സോണി വി.എസ്, സുരേഷ് പുതുവയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: