കൊല്ലം:സംസ്ഥാന വ്യാപകമായി എബിവിപി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. ഗ്രീഷ്മ അറിയിച്ചു.
പൊതു വിദ്യഭ്യാസ മേഖലയെ സംരക്ഷിക്കുക, പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും ഉടന്‍ നടത്തുക, എസ്സി, എസ്ടി വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്റും കാലോചിതമായി പരിഷ്കരിക്കുക. യൂണിവേഴ്സ്റ്റികളിലെ അദ്ധ്യാപക- അനദ്ധ്യാപക നിയമനങ്ങള്‍ പിഎസ്സി വഴി നടത്തുക, വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ്.
മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ട് ബന്ദിനോട് സഹകരിക്കണമെന്നും ഗ്രീഷ്മ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: