നിങ്ങള്‍ക്കു ജീവിതം തന്നയാള്‍ ആ ജീവിതത്തിന്റെ ദൈര്‍ഘ്യത്തെപ്പറ്റിയും നിശ്ചയിച്ചിട്ടുണ്ട്. നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവോ കുടിക്കുന്ന മരുന്നിന്റെ ഗുണമോ ആ മരുന്നു നിശ്ചയിക്കുന്ന ഡോക്ടറുടെ യോഗ്യതയോ ഒന്നുമില്ല നിങ്ങളുടെ ജീവിതം നിലനിര്‍ത്തുന്നത്. പിന്നെയോ സ്രഷ്ടാവിന്റെ ദിവ്യമായ ഇച്ഛാശക്തി ഒന്നുമാത്രമാണ്. ഭയവും അവിശ്വാസവുമാണ് രോഗത്തിനും മരണത്തിനും കാരണം.
നാശമില്ലാത്ത മാറ്റമില്ലാത്ത ആത്മാവില്‍ മനസ്സുറപ്പിച്ചാല്‍ രോഗത്തെ മാത്രമല്ല മരണത്തെപ്പോലും കീഴടക്കാം. അതിനാല്‍ ആരോഗ്യദായകമായ ദിവ്യൗഷധം ആത്മവിദ്യ മാത്രമാണെന്നു വ്യക്തം. ഈ ഭൗതിക വിഗ്രഹത്തില്‍ ഒളിച്ചിരിക്കുന്ന ആത്മാവിനെ അറിയുക ആ ആത്മചൈതന്യത്തില്‍ എല്ലാ ചെയ്തികളും അര്‍പ്പിക്കുക.
സംഭാഷണം, സമ്പാദനം എന്നുവേണ്ട ശ്വസനംപോലും! എന്തെന്നാല്‍ ആ ചൈതന്യംകൊണ്ട് ആ ചൈതന്യത്തിലൂടെ ആണ് നിങ്ങളുടെ ഏതു പ്രവര്‍ത്തനവും നടക്കുന്നത്. സുഖക്കേടു പിടിപെടുക. വൈദ്യസഹായം തേടുക എന്നതൊന്നും ആ ചൈതന്യത്തിനു പരിചിതമല്ല. ആ ചൈതന്യവും നിങ്ങളും ഭിന്നമാണെന്നറിഞ്ഞാല്‍ പിന്നെ രോഗം എവിടെ? ഡോക്ടര്‍ എന്തിന്? അപ്പോള്‍ എല്ലാം സുഖമായി മാറുകയായി.
















