ഭക്തിയോടുകൂടി ഏകാഗ്രമായി കീര്‍ത്തിച്ചു സ്തുതിച്ചാല്‍ ഭഗവാന്‍ ഹൃദയത്തിലേക്ക് കരുണയോടുകൂടി എഴുന്നള്ളും. തന്റെ തിരുവെഴുന്നള്ളത്തിന് കലിയില്‍ നാമസങ്കീര്‍ത്തനമാണു സ്തുതിക്കേണ്ടത്. ആത്മാവില്‍നിന്നും ആത്മാവിലേക്ക് പകര്‍ത്തുന്ന ജന്മാന്തര ജ്ഞാനത്താല്‍ ജന്മപാപം തീരുന്നു. ജന്മാന്തരജ്ഞാനലബ്ധിയില്‍ക്കൂടി മായാബന്ധം എന്ന പാശത്തെ മാറ്റി കര്‍മ്മോന്മുഖരാക്കുന്നു.
















