കുമരകം: മൂന്നുദിവസം പഴക്കമുള്ള പോത്തിറച്ചിയും ആഴ്ചകള്‍ പഴക്കമുള്ള ഇറച്ചിയും വില്‍ക്കുന്ന കട പോ ലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് അടപ്പിച്ചു. പഴകിയ ഇറച്ചി വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെതുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ എത്തുകയും പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണ് കുമരകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എം. ജോസഫ് എത്തി ബോട്ടുജെട്ടിക്ക് സമീപം ഷാപ്പുംപടിയിലുള്ള ഇറച്ചിക്കട ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചുപൂട്ടിയത്. കടയ്ക്ക് ലൈസന്‍സ് ഇല്ല. പഴകിയ ഇറച്ചി പിന്നീട് പരിസരത്ത് ജെസിബി ഉപയോഗിച്ചെടുത്ത കുഴിയില്‍ ഇട്ടുമൂടി.
ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ബിജെപി പ്രവര്‍ത്തകര്‍ എത്തി തര്‍ക്കമുണ്ടായപ്പോള്‍ കുമരകം പോ ലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.എ. ഷെരീഫ്, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എന്നിവര്‍ എത്തുകയായിരുന്നു. പഴകിയ ഇറച്ചികളില്‍ പുഴുക്കളും നുരയ്ക്കുന്നുണ്ടായിരുന്നു. ഇറച്ചികടകളില്‍ പരിശോധന നടത്തിയപ്പോഴാണ് ഫ്രീസറിനകത്തുനിന്നും 200 കിലോയിലധികം വരുന്ന ആഴ്ചകള്‍ പഴക്കമുള്ള ഇറച്ചി കണ്ടെടുത്തത്. പഴക്കംമൂലം ഇറച്ചി കറുപ്പ്നിറത്തിലും പൂപ്പല്‍ പിടിച്ച അവസ്ഥയിലമെത്തിയിരുന്നു. കദളിക്കാട്ടുമാലി രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. പ്രശ്നം വിവാദവും നാട്ടുകാരില്‍ വന്‍ പ്രതിഷേധവും ഉടലെടുത്തതോടെ ഉടമസ്ഥന് കടയിലേക്ക് വന്നില്ല. സിപിഎം ബോട്ടുജെട്ടി ബ്രാഞ്ച് സെക്രട്ടറിയാണ് രാജേഷ്.
ഞായറാഴ്ച മാത്രം വില്പനയുള്ള ഈ കടയില്‍ നിന്നാ ണ് പടിഞ്ഞാറന്‍ മേഖലയിലെ മിക്ക കടകളിലേക്കും ഇറച്ചിയെത്തുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ കശാപ്പു ചെയ്യാനുള്ള മൃഗങ്ങളെ നാലഞ്ചു ദിവസം മുമ്പ് കടയ്ക്കു സമീപമുള്ള പറമ്പില്‍ കൊണ്ടുവന്നു തളയ്ക്കും. ഇങ്ങനെ കൊണ്ടുവന്നതില്‍ ആകെ ഉണ്ടായിരുന്ന ദിവസം ചത്തു കിടന്നതായി സമീപവാസികള്‍ പറയുന്നു. ആ പോത്തിനെ അവിടെയിട്ടുതന്നെ കശാപ്പ്ചെയ്തു ഫ്രീസറില്‍ സൂക്ഷിച്ചുവരികയായിരുന്നു. ഇതറിഞ്ഞ ചില നാട്ടുകാര്‍ പരസ്പരം പറഞ്ഞാണ് ഇക്കാര്യം പറത്തറിയുന്നത്. ചിലര്‍ കടയുടമയോട് പറഞ്ഞപ്പോള്‍ അസഭ്യം പറഞ്ഞതായും പറയുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ വിവാദമായത്. ചത്ത പോത്തിന്റെ ഇറച്ചി പലസ്ഥലങ്ങളിലുമുള്ള കടകള്‍ വഴി വീടുകളിലെത്തിയിട്ടുള്ളതായും സംശയിക്കുന്നു. ഈ ഇറച്ചി കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായാല്‍ കടയുടമയ്ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ ഉറപ്പു നല്കി. പഴകിയ ഇറച്ചി വില്പന നടത്തിയെന്നറിഞ്ഞ് രാവിലെ വാങ്ങിയ ഇറച്ചിയുമായി നാട്ടുകാര്‍ തിരികെ കടയിലെത്തി ഇറച്ചിയുടെ വില തിരികെ വാങ്ങി. മറ്റ് കടകളില്‍ വില്ക്കാന് കൊണ്ടുപോയ ഇറച്ചിയില്‍ ചില ചെറുകിട കച്ചവടക്കാര്‍ തിരികെ കൊ ണ്ടുവന്നു. കടയ്ക്കു സമീപം വന്‍ ജനാവലിയും തടിച്ചുകൂടി. അധികൃതരുടെയും ബിജെ പി പ്രവര്‍ത്തകരുടെയും നിര് ദ്ദേശപ്രകാരം മുഴുവന്‍ ഇറച്ചിയും ജെസിബി ഉപയോഗിച്ച് കടയ്ക്കുസമീപം കുഴിയെടുത്ത് മൂടി.
ബിജെപി കുമരകം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.എന്‍. ജയകുമാര്‍, ജനറല്‍സെക്രട്ടറി സതീഷ് കാരിവേലില്‍, അഭിലാഷ് ശ്രീനിവാസന്, എസ്. വിഷ്ണു, സുരേഷ് കരിവേലില്‍, കെ.എന്‍. സനീഷ് എന്നിവര്‍ പ്രതിഷേത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: