കൊട്ടാരക്കര: കേരളത്തില്‍ പരിസ്ഥിതിചൂഷണത്തിനെതിരെയുള്ള എല്ലാ സമരങ്ങളും വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രകൃതി സംരക്ഷണവേദി ജില്ലാ കണ്‍വീനര്‍ മണ്ണടി ചാണക്യന് അഭിപ്രായപ്പെട്ടു. മാലയില്‍ മലപ്പത്തൂരില്‍ ക്രഷര്‍ യൂണിറ്റിനെതിരെയുള്ള സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി സമ്മാനിച്ച മണ്ണും മലയും ജലസ്രോതസ്സും ജീവജാലങ്ങളും മണ്ണും സരക്ഷിക്കാന്‍ മനുഷ്യന് പ്രതിജ്ഞാബദ്ധമാണ്. ഇതിന് നാശം വരുത്തുന്ന എന്ത് പ്രവര്‍ത്തിയും പരിസ്ഥിതി വിരുദ്ധമാണ്. പ്രകൃതിസമ്പത്ത് കുറച്ച് ആളുകളില്‍ കേന്ദ്രീകരിക്കുന്നത് ചൂഷണത്തിന്റെ ലക്ഷണമാണ്. ഈ ചൂഷണത്തിനെതിരെയുള്ള സമരമാണ് മലപ്പത്തൂരില്‍ നടക്കുന്നതെന്ന്മണ്ണടി ചാണക്യന് പറഞ്ഞു.
പ്രകൃതി സംരക്ഷണവേദി ജില്ലാ സമിതി അംഗങ്ങളായ താഴ്വര ഗോപിനാഥ്, അശോകന് കുരുവിക്കോണം, മോഹന്‍ലാല്‍ തുടങ്ങിയവര്‍ മലപ്പത്തൂര്‍ സന്ദര്‍ശിച്ചു. 2015 ഫെബ്രുവരി 13ന്റെ ഹൈക്കോടതി വിധി മലപ്പത്തൂര്‍ 144 ഏക്കര്‍ പ്ലാന്റേഷന് ഭൂമിയുടെ കാര്യത്തിലും നടപ്പിലാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മലപ്പത്തൂര്‍ പരിസ്ഥിതി സംരക്ഷണസമിതി കണ്‍വീനര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് പി. ശശിധരന്‍പിള്ള, ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്. സെക്രട്ടറി പി.എസ്. ഗോപകുമാര്‍, ജില്ലാ പരിസ്ഥിതി ഏകോപനസമിതി കണ്‍വീനര്‍ അഡ്വ.വി.കെ. സന്തോഷ്കുമാര്‍. തെക്കേക്കാവ് മോഹനന്, ടി. രാജേന്ദ്രന്. ഉമേഷ്ശങ്കര്, സുഭാഷ് എിവര്‍ സംസാരിച്ചു. വെളിയം മുരളി സ്വാഗതവും അജി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: