ചങ്ങനാശേരി: പുതിയതായി നിര്‍മ്മിക്കുന്ന ആധുനിക റെയില്വേസ്റ്റേഷന് കാര്യാലയത്തിന്റെ ശിലാസ്ഥാപനം 21ന് ഉച്ചയ്ക്ക് 1.30ന് കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭു നിര്‍വഹിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പത്രസമ്മേളനത്തില്‍ അറിയിച്ചു. റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് റെയില്‍വേസ്റ്റേഷന്റെ പുതിയ കാര്യാലയത്തിന്റെ ശിലാസ്ഥാപനം നടക്കുന്നത്. അഞ്ചുകോടി രൂപ ചിലവില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് സ്റ്റേഷന് കാര്യാലയം നിര്‍മ്മിക്കുന്നത്. യാത്രക്കാര്‍ക്കുളള വിശ്രമ മുറികള്‍, സ്റ്റേഷന് മാനേജര്‍ റൂം, വി.ഐ.പി ലൗഞ്ച്, വിശാലമായ ഹാള്‍, കറന്റ് ടിക്കറ്റ് ബുക്കിംഗ് കൗണ്ടര്‍, റെയില്‍വേപോലീസ് ഓഫീസ്, ശുദ്ധജല സംവിധാനങ്ങള്‍, പാഴ്സല്‍ ബുക്കിംഗ് ഓഫീസ്, കാന്റീന്, ശുചിമുറികള്‍ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തുന്നത്. 26 ബോഗികളില്‍ യാത്രക്കാര്‍ക്ക് സുഗമമായി കയറാവുന്ന രീതിയില്‍ 540 മീറ്റര്‍ നീളത്തില്‍ മേല്‍ക്കൂരകള്‍ ഉള്‍പ്പെടുന്ന മൂന്ന് പ്ലാറ്റ്ഫോമുകളും നിര്‍മ്മിക്കും. യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിശാലമായ പോര്‍ച്ചും നിര്‍മ്മിക്കും. ശിലാസ്ഥാപനത്തിന് മുന്നോടിയായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി റെയില്‍വേ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സുശീലന്റെ നേതൃത്വത്തിലുള്ള ഉദേ്യാഗസ്ഥ സംഘം റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: