കുമരങ്കരി: നാട്ടുകാരുടെ സഞ്ചാരമാര്ഗ്ഗമായിരുന്ന തേക്കിന്‍തടി പാലം മോഷണം നടത്തിയവരെ അത് നഷ്ടപ്പെട്ടിട്ട് ഒന്നരമാസമായിട്ടും രാമങ്കരി പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ആക്ഷേപം. പക്ഷെ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞമാസം 4ന് രാത്രിയിലാണ് മോഷണം നടന്നത്. പ്രതികളുടെ ഉന്നതസ്വാധീനത്തിന്റെ മറവില്‍ പോലീസ് അനേ്വഷണത്തില്‍ അനാസ്ഥ കാണിക്കുകയാണെന്നാണ് പൊതുവെ സംസാരം. വെളിയനാട് പഞ്ചായത്തിലെ മൂന്നും നാലും വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന കുമരങ്കരി തോടിന് കുറുകെ ഇട്ടിരുന്ന തെക്കേക്കളം പാലമാണ് മോഷണം പോയത്. നാട്ടുകാരുടെ തുടര്‍ച്ചയായുള്ള പരാതിയില്‍ പഞ്ചായത്ത് അധികൃതര്‍ ആണ് 17 മീറ്റര്‍ നീളമുള്ള രണ്ട് തേക്കിന് തടികള്‍ പാലമായി ഇട്ടിരുന്നത്. അതില്‍ ഒന്നാണ് മോഷണം പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: