കോട്ടയം: ജില്ലയില്‍ രണ്ട്പേര്‍ക്ക് ഡങ്കുപ്പനിയും 14 പേര്‍ക്ക് എലിപ്പനിയും 250 ഓളം പേര്‍ക്ക് വൈറല്‍പനിയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡിഎംഒ പറഞ്ഞു. എന്നാല്‍ പനിയുടെ വ്യാപനം നിയന്ത്രണവിധേയമാണ്. വിവിധ ആശുപത്രികളില്‍ എത്തുന്നവരില്‍ ബഹുഭൂരിപക്ഷവും മഴക്കാലത്ത് സാധാരണ ഉണ്ടാകാറുള്ള പനിമാത്രമുള്ളവരാണ്. പനിയെയും പകര്‍ച്ചവ്യാധികളെയും പ്രതിരോധിക്കുന്നതിന് എല്ലാ മുന്‍കരുതലുകളും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍വ്വീസിലിരിക്കുന്ന 18 ഡോക്ടര്‍മാര്‍ ഉപരിപഠനത്തിന് പോയതുമൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് 15 പേര്‍ക്ക് താല്‍ക്കാലിക നിയമനം നടത്തിയിട്ടുണ്ട്. ജില്ലയിലെ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ കാര്യക്ഷമമല്ല. മാലിന്യം കെട്ടിക്കിടക്കുന്നത് രോഗങ്ങള്‍ പടരുവാന്‍ ഇടയാക്കിയിട്ടുണ്ട്. വൈക്കം, കുമരകം ഭാഗത്ത് എലിപ്പനി പടരുവാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: