കോട്ടയം: കോട്ടയത്തെ നദികളില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലെന്ന് സിഡബ്ലിയൂആര്ഡിഎം, സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനിയറിങ് എന്നിവയുടെ പഠന റിപ്പോര്‍ട്ടുകള്‍. വെള്ളത്തില്‍ സീറോ കോളിഫോം ആണ് വേണ്ടത്. 10 വരെ ആയാല്‍ ദോഷകരല്ല. അതില്‍ കൂടുതലായാല്‍ ആരോഗ്യത്തെ ബാധിക്കും. ജില്ലയിലെ നദികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ കോളിഫോം അളവ് 1500ലും കൂടുതലാണ്. സി.ഡബ്ലിയൂആര്ഡിഎം സയന്റിസ്റ്റ് ജോര്‍ജ് എബി, സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനിയറിങിലെ പ്രൊഫ. പി.വി. വര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ രണ്ട് വ്യത്യസ്ത പഠന റിപ്പോര്‍ട്ടുകളാണ് ഇത് വ്യക്തമാക്കുന്നത്. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ പ്ലാനിങ്ങ് ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘മീനച്ചില്‍-മണിമല-മൂവാറ്റുപുഴ നദികളുടെ സംരക്ഷണം’ എന്ന സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളിലാണ് ഈ കണ്ടെത്തലുകള്‍.
ഡോ. എന്‍. ജയരാജ് എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ യു.വി.ജോസ് മോഡറേറ്ററായി. ഫാ. തോമസ് പീലിയാനിക്കല്‍, എം.ജെ. ശിവദാസ്, രാജു ഡി. കൃഷ്ണപുരം, കെ.കെ. അന്‍സാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: