കോതമംഗലം: വനമേഖലയില്‍ നിന്നും കാട്ടുപന്നിയെ കെ ണിവച്ച് പിടിച്ച് ഇറച്ചിയെടുത്തവരെ വനപാലകര്‍ പിടികൂടി. തേ ങ്കാട് വനംവകുപ്പിന്റെ തേക്കിന് തോട്ടത്തില്‍ കെണിവച്ച് രണ്ട് കാട്ടുപന്നികളെ പിടിച്ച് ഇറച്ചിയെടുത്ത തലക്കോട് പിറകുന്നം മലയില്‍ അഖില്‍(25), തലക്കോ ട് തടി ഡിപ്പോയ്ക്ക് സമീപം സ്രാമ്പിക്കല്‍ എല്‍ദോസ്(37) എ ന്നിവരെയാണ് വനപാലകര്‍ പി ടികൂടിയത്.
ചൊവ്വാഴ്ച രാത്രി ഇരുവരുംകൂടി തോട്ടത്തില്‍ കെണി ഒരു ക്കി വയ്ക്കുകയും കെണിയില്‍ രണ്ട് പന്നികള്‍ വീഴുകയും ചെ യ്തു. പന്നികളെ അഖിലിന്റെ വീട്ടിലെത്തിച്ച് മാംസമെടുത്തശേഷം പറമ്പില്‍ തോലുള്പ്പെടെയുള്ള അവശിഷ്ടങ്ങള്‍ കുഴിച്ചിട്ടു. പന്നിയെ പിടികൂടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തി ല്‍ വനപാലകര്‍ അഖിലിന്റെ വീ ട്ടില് റെയ്ഡ് നടത്തിയപ്പോള്‍ പാചകം ചെയ്ത ഇറച്ചിയും മ റ്റും ഇരുവരും സമീപത്തുള്ള തോട്ടില്‍ ഒഴുക്കുകയും ചെയ്തു.
അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച മൃഗഡോക്ടര്‍ ഉ ണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്ര തികളെ ഇന്ന് കോടതിയില്‍ ഹാ ജരാക്കും. മുളരിങ്ങാട്ട് റെയ്ഞ്ച് ഓഫീസര്‍ പ്രഭു, സ്റ്റേഷന് ഫോ റസ്റ്റ് ഓഫീസര്‍ പി.സി.കുമാരന്, ജീവനക്കാരായ എം.അനിഷ്, ബേസില്‍ വര്‍ഗീസ്, ജോജി മാര്‍ ട്ടിന് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: