മട്ടാഞ്ചേരി: മഴകാല പകര്ച്ചവ്യാധിരോഗഭീതിലകപ്പെട്ട പശ്ചിമകൊച്ചിയില്‍ മഴകനത്തതോടെ ജനജീവിതം ദുരിതപുര്ണ്ണമായി വെള്ളക്കെട്ടും, മാലിന്യവും, ശുദ്ധമല്ലാത്ത കുടിവെള്ളവും, ജനങ്ങളില്‍ ഭീതിയിലാഴ്ത്തുകയാണ്. വ്യാഴാഴ്ച പെയ്ത മഴയില്‍ പശ്ചിമകൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളും, ജനവാസകേന്ദ്രങ്ങളും വെള്ളക്കെട്ടിലമര്‍ന്നു.
ഫോര്‍ട്ടുകൊച്ചി, ഇരവേലി, മട്ടാഞ്ചേരി, ചെറളായി, കുവപ്പാടം, ചക്കാമാടം, പനയപ്പള്ളി, ചുള്ളിക്കല്‍, കരുവേലിപ്പടി, തോപ്പുംപടി, പള്ളുരുത്തി, മുണ്ടംവേലി മേഖലകളില്‍ വെള്ളക്കെട്ട് ഭീഷണി രൂക്ഷമാണ്. മാലിന്യ നീക്കത്തിലുണ്ടായ തടസ്സങ്ങള്‍ വെള്ളക്കെട്ടോടെ ദുര്ഗന്ധത്തിന്റെതായിമാറി.
പല കേന്ദ്രങ്ങളിലും മാലിന്യങ്ങള്ക്കുന്നുകൂടിക്കിടക്കുന്നത്. കാല്നാടയാത്രക്കാരും, പരിസരവാസികള്‍ക്കും, ഇരുചക്രവാഹനയാത്രക്കാര്‍ക്കും ഏറെ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. മഴകനത്തതോടെ കാനകള്‍ മലിന്യത്താല് സമൃദ്ധമാക്കുകയും തകര്‍ന്ന പൈപ്പിലുടെ മാലിന്യം കുടിവെള്ള പൈപ്പുകളിലുടെ ശുദ്ധജലത്തില്‍ കലര്‍ന്നത്.
ഏറെ പ്രശ്നങ്ങള്ക്കിടയാകുന്നുമുണ്ട്. പകര്‍ച്ച വ്യാധിയടക്കമുള്ള രോഗങ്ങള്‍ക്കിടയാക്കുമെന്ന് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. വൈറല്‍ ഫീവര്‍, പനി, തുടങ്ങിയ അസുഖങ്ങളുമായി ജനങ്ങള്‍ ആശുപത്രിയിലെത്തുന്നതായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ചുണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: