പുന്നപ്ര: വായനാദിനാചരണത്തിന്റെ ഭാഗമായി പറവൂര്‍ പബ്ലിക് ലൈബ്രറിയില്‍ വൈകിട്ട് അഞ്ചിന് പി.എന്‍. പണിക്കര്‍ അനുസ്മരണവും പുസ്തക ചര്‍ച്ചയും കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം എസ്. വാഹിദ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് വി.കെ. വിശ്വനാഥന് അദ്ധ്യക്ഷത വഹിക്കും. കെ.ബി. അജയകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സെക്രട്ടറി ഒ. ഷാജഹാന് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.കെ. ഷാജി നന്ദിയും പറയും. ഉച്ചയ്ക്ക് രണ്ടിന് ഹൈസ്കൂള്‍, യുപി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി കഥസ കവിത രചനാ മത്സരം നടക്കും. മത്സരത്തില്‍ പങ്കെടുക്കുന്നതിന് താത്പര്യമുള്ള കുട്ടികള്‍ ഇന്ന് ഉച്ചയ്ക്ക് 1.30ന് ലൈബ്രറിയില്‍ സ്കൂളില്‍ നിന്നുള്ള സാക്ഷ്യപത്രത്തോടൊപ്പം എത്തിച്ചേരണം.
മുഹമ്മ: ചേര്‍ത്തല തെക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ സാംസ്കാരിക പ്രസ്ഥാനമായ മോത്തിലാല്‍ സ്മാരക വായനശാല-ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ അരീപ്പറമ്പില്‍ വായനാ വാരാഘോഷവും പി എന്‍ പണിക്കര്‍ അനുസ്മരണവും ഇന്ന് ആരംഭിച്ച് 25ന് സമാപിക്കും. ഇന്ന് വൈകിട്ട് നാലിന് വായനാവാരാഘോഷം റിട്ട: എസ് എന്‍ കോളേജ് പ്രിന്‍സിപ്പല്‍ പി ജി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ഷാജിമഞ്ജരി മുഖ്യ പ്രഭാഷണം നടത്തും. എസ് രഘുവരന് അധ്യക്ഷത വഹിക്കും.
ചേര്‍ത്തല: വിപഞ്ചിക സാഹിത്യസഭയുടെ ആഭിമുഖ്യത്തില്‍ വായനാദിനം ആചരിക്കും. പാട്ടുകുളങ്ങര വിപഞ്ചിക ഹാളില്‍ രാവിലെ എട്ടിന് വി. വിജയനാഥ് യോഗം ഉദ്ഘാടനം ചെയ്യും. പി.എന്‍. പണിക്കര്‍ അനുസ്മരണം, വായന, പ്രസംഗം, കവിതാപാരായണം, സാഹിത്യ പ്രശ്നോത്തരി, ഉപന്യാസ മത്സരം, സാഹിത്യ ചര്‍ച്ച, കവിയരങ്ങ് എന്നീ പരിപാടികളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: