കടുത്തുരുത്തി: സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി നടത്തിവന്ന ജന്‍ വിജ്ഞാന് യാത്ര സമാപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ‘അറിവിലൂടെ സമ്പന്നനാകൂ, ശാസ്ത്രത്തിലൂന്നിശക്തനാകൂ’ എന്ന മുദ്രാവാക്യവുമായാണ് യാത്ര നടന്നത്. ഇ-സാക്ഷരതാ ജില്ലാ കോര്‍ഡിനേറ്ററും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറിയുമായ പി.ജി.എം നായര്‍ കാരിക്കോട് നയിച്ച ജന്വിജ്ഞാന് യാത്ര ആറ് പഞ്ചായത്തുകളിലായി 120 കേന്ദ്രങ്ങളില്‍ പൊതുജനങ്ങളുമായി സംവദിച്ചു. ഇ-സാക്ഷരത പദ്ധതി ഒന്നാംഘട്ടമായി നടപ്പിലാക്കുന്ന ഈരാറ്റുപേട്ട, കുറവിലങ്ങാട്, പാമ്പാടി, ഭരണങ്ങാനം, പുതുപ്പള്ളി, കടുത്തുരുത്തി എന്നീപഞ്ചായത്തുകളിലാണ് യാത്ര പര്യടനം നടത്തിയത്.
സമാപന സമ്മേളനം കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ബാബു അധ്യക്ഷതവഹിച്ചു. ജാഥാ ക്യാപ്റ്റന്‍ പി.ജി.എം നായര്‍ കാരിക്കോട് ആമുഖ പ്രഭാഷണം നടത്തി. വൈസ്പ്രസിഡന്റ് മാത്തച്ചന് പുഞ്ചത്തലയ്ക്കല്‍, ശ്രീദേവി സുബ്ബരയ്യന്‍, ഓമനവാവ, മാത്യു ജി. മുറക്കന്‍, സന്തോഷ്, എ.എസ് മുരളീധരന് നായര്‍, അനില്‍കുമാര്‍, സുജിത്കരുണ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: