കോട്ടയം: ഭൂമി ഏറ്റെടുക്കല്‍ ബില്‍ സംബന്ധിച്ച് കര്‍ഷകരെ തെറ്റിദ്ധിപ്പിക്കരുതെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്. കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ ബിലില്‍ കര്‍ഷകര്‍ക്ക് പ്രയോജനകരണമായ രീതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകമാത്രമാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്നും, ഇക്കാര്യം കര്‍ഷകര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര് മുരളീധരന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി, കര്‍ഷകമോര്‍ച്ച ജിലാ ജനറല്‍ സെക്രട്ടറി സുനില്‍ കീരനാട്ട്, സാബു നരിക്കുഴി എന്നിവര്‍ സംസാരിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാനസമിതിയംഗം ഡോ. അനി വൈദ്യമംഗലം ക്ലാസ് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: