ചങ്ങനാശ്ശേരി: കര്‍ഷകരുടെ നെല്ലുവില ഉടന്‍ നല്കാന് കുട്ടനാട് വികസന സമിതിഭാരവാഹികളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
നെല്ല് നല്കി രണ്ടരമാസം കഴിഞ്ഞിട്ടും സംഭരണ വില കര്‍ഷകര്‍ക്ക് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കുട്ടനാട് വികസന സമിതി എക്സികുട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലയാനിക്കലിന്റെ നേതൃത്വത്തില്‍ നെല്‍കര്‍ഷകര്‍ നടത്തുന്ന സമര പരമ്പരയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ ഈ മാസം 20ന് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചും അത്താഴ പട്ടിണി സമരവും പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി കുട്ടനാട് വികസന സമിതി , കര്‍ഷക സമരസമിതി നേതാക്കളുമായി ബുധനാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചര്‍ച്ച നടത്തിയത്.ചര്‍ച്ചയില്‍ നെല്ലിന്റെ സംഭരണ വില കര്‍ഷകര്‍ക്ക് നല്കാന് തീരുമാനമായി ഏപ്രില്‍ 8 വരെ നെല്ല് നല്കിയ കര്‍ഷകര്‍ക്ക് 3 ദിവസത്തിനുള്ളില്‍ തുക നല്കാന് 50 കോടി രൂപാ അനുവദിച്ചു. ബാക്കി നല്‍കാനുള്ള 225 കോടിരൂപ ജൂണ്‍ 30നുള്ളില്‍ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാന്‍ ചര്‍ച്ചയെ തുടര്‍ന്ന് സഹകരണ ബാങ്കില്‍നിന്നും ലോണെടുക്കാന്‍ ഗവണ്മേന്റ് ഉത്തരവിറക്കി. റിവോള്‍വിംഗ് ഫണ്ട് വകയിരുത്തുക നെല്ലുവില വര്‍ദ്ധിപ്പിക്കുക, കൈകാര്യചിലവ് വര്‍ദ്ധിപ്പിക്കുക, വര്‍ദ്ധിപ്പിച്ച ഭൂനികുതി കുറയ്ക്കുക തുടങ്ങിയ കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ധനം, കൃഷി, ഭക്ഷ്യം, വിദ്യുശ്ചക്തി എന്നീ വകുപ്പ് മന്ത്രിമാരും പാടശേഖര സമിതി ഭാരവാഹികള്‍, കര്‍ഷക സംഘടനകള്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉടന്‍ യോഗം വിളിക്കണമെന്ന കുട്ടനാട് വികസന സമിതിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ നടത്തിവരുന്ന സമരപരമ്പര അവസാനിപ്പിച്ചതായി കുട്ടാനാട് വികസന സമിതി എക്സികുട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍ അറിയിച്ചു.
കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന് സമര സമിതി നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഴുവന്‍ സമയവും പങ്കെടുത്തു. കുട്ടനാട് വികസനസമിതി എക്സികുട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍, സമര സമിതി കണ്‍വീനര്‍ ഔസേപ്പച്ചന് ചെറുകാട്, ജോര്‍ജ്ജുകുട്ടി നെല്ലിക്കല്‍, ജോണിച്ചന് മണലി, സക്കറിയ ജോസഫ് ചേന്നംകര, ചാച്ചപ്പന് നീണ്ടിശേരി, ഷാബു കണ്ണാടം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: