കോട്ടയം: മഴകാലം ആരംഭിച്ചതോടെ ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണംവര്‍ദ്ധിച്ചു. എന്നിട്ടും ജില്ലാ ആശുപത്രിയില്‍ അതിനനുസരിച്ചുള്ള ചികില്‍സാ സൗകര്യങ്ങളില്ല. ഇന്നലെ പനി ബാധിച്ച് അഞ്ഞൂറില്‍ അധികം അളുകളാണ് ഇവിടെ ജില്ലാ ചികില്‍സ തേടി എത്തിയത്. എന്നാല്‍ പനി വാര്‍ഡുകള്‍ തുറക്കാന്‍ ഒരു നീക്കവും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ഇന്നലെ ഒരാള്‍ക്ക് ഡെങ്കിപ്പനിയും മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
മുനിസിപ്പാലിറ്റി പരിധിയില്‍ തന്നെയാണ് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 4236 പേരാണ് പനി ബാധിച്ച് ചികില്‍സ തേടിയതെന്ന് ആരോഗ്യവകുപ്പ് അധിക്രതര്‍ പറയുന്നു. ഇതേ കാലയളവില്‍ ഡെങ്കിപ്പനി ബാധിച്ച ഏഴു പേരും മലേറിയ ബാധിച്ച് അഞ്ചു പേരും ചികില്‍സ തേടിയിട്ടുണ്ട്. ഇതിനു പുറമേ എലിപ്പനിയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ജൂണ്‍ ആദ്യം തന്നെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പനി വാര്‍ഡുകള്‍ സജീവായിരുന്നു. ഇത്തണ ഇതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: