എരുമേലി: ഓണ്‍ലൈന്‍ പര്‍ച്ചേയ്സ് വഴി മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്ത യുവാവിന് ലഭിച്ചത് രണ്ട് കവര്‍ ബിസ്ക്കറ്റ്. കഴിഞ്ഞ ദിവസം എരുമേലി സ്വദേശിയായ യുവാവ് ഓണ്‍ലൈന്‍ വഴി പരസ്യം കണ്ട് മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തതാണ് പുലിവാലായത്. ഓണ്‍ലൈന്‍ കമ്പനിയുടെ വെബ്സൈറ്റില്‍ മനോഹരമായ മൊബൈലിന്റെ ചിത്രം കണ്ട് ബുക്ക് ചെയ്തു. മൊബൈലിന്റെ വിലയായ 5600 രുപ നല്കിയാല് മൊബൈല്‍ ഫോണ്‍ വീട്ടിലെത്തുമെന്നായിരുന്നു കമ്പനി നല്കിയ പരസ്യ വാചകം. തുക അടച്ചശേഷം കാത്തിരുന്ന യുവാവിന് കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയ കവര്‍ പൊട്ടിച്ചു നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്. മൊബൈലിന് പകരം പത്ത് രൂപ വിലയുള്ള രണ്ട് പായ്ക്കറ്റ് ബിസ്ക്കറ്റ്്. ഇത്തരത്തില്‍ ഓണ്‍ലൈന്‍വഴി വ്യാപക തട്ടിപ്പാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: