കാഞ്ഞിരപ്പള്ളി: സ്കൂളില്‍ വ്യാജ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് കുട്ടികളെയെല്ലാം പുറത്തിറക്കി സ്കൂള്‍ നേരത്തെ വിട്ടു. ഒടുവില്‍ ബോംബ് സ്കാഡും പോലീസും നടത്തിയ തിരച്ചിലില്‍ ഭീഷണി വ്യാജമെന്ന് കണ്ടെത്തി.
കുന്നുംഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ബുധനാഴ്ച വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സ്കൂള്‍ ഓഫിസിലെ ഫോണിലേക്ക് ആദ്യ ഭീഷണിയെത്തി. ആദ്യ ഭീഷണി സ്കൂള്‍ അധികൃതര്‍ കാര്യമാക്കിയില്ല. വീണ്ടും രണ്ടു തവണ കൂടി ഫോണ്‍ വിളിയെത്തിയതോടെ സ്കൂള്‍ അധികൃതര്‍ പരിഭ്രാന്തിയലായി. സ്കൂളില്‍ വച്ചിരിക്കുന്ന ബോംബ് 3.15ന് പൊട്ടുമെന്നായിരുന്നു ഭീഷണി. ഇതോടെ സ്കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു.
പൊന്‍കുന്നം സി.ഐ ആര്.ജോസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. കോട്ടയത്ത് നിന്നും ബോംബ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി. ബോംബ് സ്ക്വാഡ് വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഭീഷണി വന്ന ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: