മനസ്സുമായി ചെപ്പടിവിദ്യകളിലേര്‍പ്പെട്ടതുകൊണ്ടൊന്നും സ്ഥിരത കൈവരുകയില്ല. കുറച്ചുനാള്‍ തീര്‍ച്ചയായും നിങ്ങളെ അത് അടക്കിനിര്‍ത്തും. മലവെള്ളംപോലെ പെരുകി കൂടുതല്‍ വലിയ രീതിയില്‍ പിന്നെ പൊട്ടിയൊഴുകും എന്നുമാത്രം. ദയാവായ്‌പ് , പൊറുക്കല്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന സമ്പ്രദായങ്ങള്‍ ആളുകളെ ഭ്രാന്തിലേക്കു മാത്രമേ നയിച്ചിട്ടുള്ളൂ. ഒരു കാരണവുമില്ലാതെയാണ് ആളുകള്‍ തോക്കുകള്‍ പുറത്തെടുത്ത് ആരുടെയും നേര്‍ക്ക്, എല്ലാവരുടെയും നേര്‍ക്ക് നിറയൊഴിക്കുന്നത്. അങ്ങനെയല്ലേ? ക്ഷമിക്കുന്നവരും ദയയുള്ളവരുമായിരിക്കുന്നു അല്ലേ? അടക്കിവയ്‌ക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യുന്നത്.
മനസ്സിലാക്കുന്നതിനുപകരം അടക്കിവയ്‌ക്കുകയാണ് നിങ്ങള്‍. അടക്കിവയ്‌ക്കുകയാണെങ്കില്‍, എത്രകാലം നിങ്ങള്‍ക്കതിനു കഴിയും? ദൈവം നിങ്ങളെ നിരീക്ഷിക്കുന്നു. ഇപ്രകാരം നിങ്ങള്‍ പ്രവര്‍തതിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കറിയാമല്ലോ നരകത്തില്‍ അവരുടെ പക്കല്‍ എല്ലാത്തരത്തിലുമുള്ള പീഡനോപകരണങ്ങളുമുണ്ടെന്ന്? അവര്‍ നിങ്ങളെ എന്തൊക്കെ ചെയ്യുമെന്ന് നിങ്ങള്‍ക്കറിയാമോ? എന്നിങ്ങനെ ആദ്യം ഭയപ്പെടുത്തി ആളുകളെ നിയന്ത്രിക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയാണ്. ഭയം കൊണ്ട്.
















