സര്‍വവ്യാപിയായ വിരാടബ്രഹ്മത്തെ- വിശ്വബ്രഹ്മാണ്ഡത്തെ ഭഗവാന്റെ കാണപ്പെട്ട രൂപമായി കരുതി, ”ഭുവനമഖിലം ഭഗവന്മയമെന്നറിഞ്ഞു തൊഴുന്നേന്‍ കരങ്ങള്‍ കൂപ്പി” എന്ന ഭാവനയോടെ മുട്ടുകുത്തി നെറ്റി തറയില്‍ തൊട്ട് ദേവശകതികളെ മഹാമാനവന്മാരെ ഭാവാവേശത്തോടെ അഭിനന്ദിക്കുന്നു- നമസ്‌കരിക്കുന്നു.
അവരുടെ ചരണങ്ങളില്‍ നമ്മെ അര്‍പ്പിച്ച് അവരെ അനുഗമിക്കാനുള്ള നമ്മുടെ സങ്കല്പം വെളിപ്പെടുത്തുകയാണ് ഈ പ്രക്രിയയിലൂടെ നാം ചെയ്യുന്നത്. ഇതാണ് സാഷ്ടാംഗനമസ്‌കാരത്തിന്റെ യജ്ഞപരമായ പശ്ചാത്തലം.
















