പുന്നപ്ര: കെഎസ്ഇബി പുന്നപ്ര സെക്ഷന്‍ ഓഫീസില്‍ കാഷ് കൗണ്ടറില്‍ പണം സ്വീകരിക്കാന്‍ ജീവനക്കാരില്ലാത്തത് ഉപഭോക്താക്കളെ ദുരിതത്തിലാഴ്ത്തി. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണം സ്വീകരിക്കേണ്ട സമയം.
എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മുതല്‍ കാഷ് കൗണ്ടറുകളില്‍ ജീവനക്കാരില്ലായിരുന്നു. ഇതേത്തുടര്‍ന്ന് നൂറുകണക്കിന് ആളുകളാണ് പണമടയ്ക്കാനെത്തി കാത്തിരുന്ന് വലഞ്ഞത്. പരാതിപ്പെട്ടവരോട് മറ്റു ജീവനക്കാര്‍ തട്ടിക്കയറിയതായും പരാതിയുണ്ട്. പല ദിവസങ്ങളിലും ഇതേ അവസ്ഥ തന്നെയാണ് ഇവിടെയെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: