കുമരകം: ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നയാള്‍ ഷാഡോ പോലീസ് പിടിയില്‍. ചേര്‍ത്തല അരീപ്പറമ്പ് കിഴക്കേ കൊല്ലംപറമ്പില്‍ സുനില്‍ (28) ആണ് കുമരകം ചീപ്പുങ്കല്‍ പാലത്തിനു സമീപത്ത് പോലീ സ് പിടിയിലായത്. ടൂറിസ്റ്റു കേന്ദ്രങ്ങളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് വന്‍ തോതില്‍ കഞ്ചാവുവില്പന നടത്തിവന്നിരുന്ന ടിപ്പര്സുനിലെന്നും കില്ലര്‍ സുനിലെന്നും അറിയപ്പെടുന്ന സുനില്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. കഞ്ചാവിന്റെ ആവശ്യക്കാരെന്ന വ്യാജേന സുനിലിനെ ഫോ ണില്‍ വിളിച്ചുവരുത്തിയാണ് പോലീസ് കുടുക്കിയത്. ചീപ്പുങ്കല പാലത്തിനു സമീപം മഫ്തിയില്‍ നിന്നിരുന്ന ഷാഡോ പോലീസാണ് സുനിലിനെയും ഭാര്യയുടെ പേരിലുള്ള സ്കൂട്ടറും കസ്റ്റഡിയിലെടുത്തത്. ഓടിരക്ഷപെട്ട സുനിലിന്റെ സഹായി ചേര്‍ത്തല പാട്ടാശേരി സ്വദേശി രമേശി (18)നായി പോലീസ് തെരച്ചില്‍ ഊര് ജ്ജിതമാക്കി.
കോട്ടയം ഡിവൈഎസ്പി അജിത്തിനു ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് വെസ്റ്റ് സിഐ സഖറിയാമാത്യു, എസ്ഐ ടി.ആര്.രാജു, ഈസ്ററ് സിഐ എ.ജെ. തോമസ്, കുമരകം എസ്ഐ കെ.എ. ഷെരിഫ്, എഎസ്ഐ നടേശന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘത്തിലെ ഷാഡോപോലീസ് ഉദ്യോഗസ്ഥരായ സജികുമാര്‍, ഷിബുക്കുട്ടന്, ബിജുമോന് നായര്‍, രാജേഷ്ഖന്ന എന്നിവരാണ് സുനിലിനെ പിടികൂടിയത്. സമാന കേസുകളിലെ പ്രതിയാണ് സുനിലെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: