ചവറ: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ മനുഷ്യമാലിന്യം ടാങ്കറില്‍ കടത്തിക്കൊണ്ടുവന്ന് പൊതുസ്ഥലത്ത് ഒഴുക്കികളയുന്ന സംഘത്തില്‍പ്പെട്ട മൂന്നുപേരെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരി നെഞ്ചിക്കുന്ന് പാറയ്ക്കല്‍ വീട്ടില്‍ ഇസ്മയില്‍(40), എറണാകുളം കാഞ്ഞിരമുറ്റം മണ്ണാലത്ത് പറമ്പില്‍ ബാബു(49), കരുനാഗപ്പള്ളി പണിക്കരുകടവ് സ്വദേശി അനീഷ്(32) എന്നിവരാണ് അറസ്റ്റിലായത്.
ഞയറാഴ്ച രാത്രി കെഎംഎംഎല്ലിന്റെ മുന്‍വശം ഒഴുക്കുവാന്‍ ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന മനുഷ്യമാലിന്യവുമായാണ് ഇവരെ പിടികൂടിയത്. ചവറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു ശ്രീധര്‍, സബ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, ജൂനിയര്‍ സബ് ഇന്‍സ്പെക്ടര്‍ പ്രസാദ് എബ്രഹാം ഹൈവേ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശശികുമാര്‍; സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിസാക്ക് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
ആലപ്പുഴ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇത്തരത്തില്‍ നിരവധി ടാങ്കര്‍ ലോറികളില്‍ മനുഷ്യമാലിന്യം കടത്തി ജനവാസമേഖലയില്‍ ഒഴുക്കിവരുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം ചവറ ഗവണ്മെന്റ് കോളേജിന് മുന്‍വശം ദേശീയപാതയോരത്ത് മനുഷ്യമാലിന്യം ഒഴുക്കിയതായി കാണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: