കൊല്ലം: കൊല്ലം-തേനി ദേശീയ പാതയുടെ പണികള്‍ പൂര്‍ത്തിയായാലും ഇതുവഴിയുള്ള ഗതാഗത കുരുക്കിന് പരിഹാരമാകില്ല. നിലവിലെ റോഡ് ദേശീയ നിലവാരത്തിലേക്ക് ഉയരുമെന്നതൊഴിച്ചാല്‍ ജനോപകരമായ പ്രക്രിയ നടക്കില്ലെന്ന് ഉറപ്പായി. കൊല്ലം -ചെങ്ങന്നൂര്‍ കോട്ടയം-കുമളി എന്നിവിടങ്ങള്‍ വഴിയാണ് തേനി-ദേശീയപാത കടന്നു പോകുന്നത്
കൊല്ലം ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള പാതയുടെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം കടപുഴ മുതല്‍ കൊല്ലക്കടവ് വരയുള്ള ഭാഗത്ത് പണികള്‍ നടന്നു വരുകയാണ്.
രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം കൊല്ലം മുതല്‍ കടപുഴ വരെയാണ് നടക്കേണ്ടത്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. നിലിവലെ റോഡ് ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പണികളാണ് നടക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ തേവള്ളി മുതലുള്ള റോഡ് ദേശീയപാത അധികൃതര്‍ക്ക് കൈമാറിയത്. നിലവില്‍ റോഡിന് വീതികൂട്ടണമെങ്കില്‍ സംസ്ഥാനം റോഡിന് ഇരുവശത്തുനിന്നും സ്ഥലമെറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് നല്‍കേണ്ടി വരും.
എന്നാല്‍ ഇതുവരെയും സ്ഥലമെടുപ്പ് നടന്നിട്ടില്ല. സ്ഥലം ഏറ്റെടുത്ത് കല്ലിട്ടാല്‍ പണികള്‍ ദ്രുതഗതിയില്‍ നടക്കും. ധാരാളം വ്യാപാര സ്ഥാപനങ്ങളും വീടുകളും പൊളിച്ചു മാറ്റേണ്ടുന്ന കാലതാമസം ഒഴിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് അധികൃതര്‍ പറയുന്നു. ദേശീയ പാതയുടെ വീതികൂട്ടണമെന്നാവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്. വീതികൂട്ടിയാല്കൊല്ലം നഗരത്തിന്റെ ഗതാഗതക്കുരുക്കിനും ഇത് പരിഹാരം കാണുവാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
തേവള്ളി മുതല്‍ അഞ്ചാലുംമൂട് വരെയുള്ള ഭാഗങ്ങളില്‍ രണ്ടു ബസുകള്‍ക്ക് പോലും കടന്ന് പോകുവാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. അനധികൃത പാര്‍ക്കിംഗും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അഞ്ചാലുമൂട്ടിലും വാഹനഗതാഗതം താറൂമാറാകുകയാണ്. കാല് നടയാത്രകാര്ക്കു പോലും നടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇവിടെക്ക് എത്തുന്ന ചരക്ക് വാഹനങ്ങള്‍ റോഡിലിട്ട് സാധനങ്ങള്‍ ഇറക്കുന്നതും മണിക്കൂറുകളോളം ഗതാഗത സ്തം‘നത്തിന് ഇട നല്കുന്നു. സമാന ഗതി തന്നെയാണ് ചിറ്റുമലയിലുമെന്ന് ചൂണ്ടി ക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: