Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍- 69

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 07:39 pm IST
in Samskriti

ഇതുകണ്ട് വിശ്വാമിത്രന്‍ പറഞ്ഞു. രാമാ ഈ ദുഷ്ടയോട് ഒട്ടും ദയ വേണ്ട അവളുടെ കഥ കഴിച്ചേക്കുക. ഇതുകേട്ട് രാമന്‍ താടകയെ വധിച്ചു. താടകയുടെ സ്ഥൂലദേഹം മലപോലെ നിലംപതിച്ചു. സ്വര്‍ണ്ണ വസ്ത്രാഭരണ ഭൂഷിതയായ ഒരു സ്ത്രീ രൂപം അവളുടെ സ്ഥൂലശരീരത്തില്‍ നിന്നും പ്രത്യക്ഷപ്പെട്ടു. ശാപം മൂലം രാക്ഷസിയായിത്തീര്‍ന്ന യക്ഷിണി സ്വദേഹ ലാഭത്തില്‍ സന്തോഷിച്ച് രാമനെ സ്തുതിച്ച് ഗന്ധര്‍വലോകത്തേക്ക് യാത്രയായി.

സത്തുക്കളും ഋഷിമാരും സന്തുഷ്ടരായി. വിശ്വാമിത്രന്‍ രാമന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ച് ആശീര്‍വദിച്ചു.പിറ്റേ ദിവസം വിശ്വാമിത്രന്‍ രാമനെ സമീപം വിളിച്ചു വരുത്തി. യോഗ്യനും അര്‍ഹനുമായ ഒരു ശിഷ്യനെ കിട്ടിയതില്‍ അദ്ദേഹം അതിസന്തുഷ്ടനായിരുന്നു. എല്ലാ വിധത്തിലും അധികാരിയായ രാമന് അദ്ദേഹം വിഷ്ണു ചക്രം, ബ്രഹ്മാസ്ത്രം, ശുഷ്‌കവിദ്യുത്, ആര്‍ദ്രവിദ്യുത്, അസ്ത്രങ്ങള്‍ മോഹനാസ്ത്രം, താമസാസ്ത്രം തുടങ്ങി അപൂര്‍വവും ദിവ്യവുമായ എഴുപത്തിരണ്ട് അസ്ത്രവിദ്യകള്‍ ഉപദേശിച്ചു.

ദിവ്യാസ്ത്രങ്ങള്‍ കൈക്കൊണ്ട രാമനും, താനും മഹര്‍ഷിയും കൂടി കൗശിക – ഗോമതീ നദികളുടെ സംഗമസ്ഥാനത്തെത്തി രാമന്റെ അപേക്ഷപ്രകാരം ഗോമതിയുടെ ഉത്ഭവകഥ മഹര്‍ഷി വസ്തരിച്ചു.ബ്രഹ്മപുത്രനായ കുശന് കുശനാഭന്‍ എന്നൊരു പുത്രനും സുന്ദരികളായ കുറെ പുത്രിമാരും ഉണ്ടായി. ആ സുന്ദരികളെ പത്‌നിമാരാക്കാന്‍ ആഗ്രഹിച്ച വായുദേവന്റെ അപേക്ഷ അവര്‍ നിരസിച്ചു. കോപിഷ്ഠനായ വായുദേവന്‍ അവരെ ശപിച്ച് വിരൂപിണികളാക്കി. വിവരമറിഞ്ഞ കുശനാഭന്‍ പുത്രിമാരെ ദിവ്യനായ ബ്രഹ്മദത്തമുനിക്കു വിവാഹം കഴിച്ചുകൊടുത്തു.

സ്വപ്രഭാവം കൊണ്ട് മുനി അവരെ വീണ്ടും സുന്ദരികളാക്കി. പുത്രലാഭത്തിനുവേണ്ടി യാഗം നടത്തിയ കുശനാഭന് ഗാഥി എന്നൊരു പുത്രന്‍ ജനിച്ചു. ഞാനും എന്റെ സഹോദരിയായ കൗശികയും ഗാഥിയുടെ മക്കളാണ്. ഭൃഗു പുത്രനായ ഋചികന്‍ കൗശികയെ പരിണയിച്ചു. ബ്രഹ്മാവിനെ കാണാന്‍ പുറപ്പെട്ട ഭര്‍ത്താവിനെ പിരിയുന്നത് സഹിക്കാന്‍ കഴിയാത്തതുകൊണ്ട് പാതിവ്രത്യശക്തിയുടെ ബലത്തില്‍ കൂടെ അനുഗമിച്ച ഭാര്യയെ ഋചീകന്‍ മാര്‍ഗ്ഗമധ്യേ ശപിച്ചു. ആ ശാപം നിമിത്തം കൗശിക പാവനയായ ഗോമതി നദിയായിത്തീര്‍ന്നു. ഗോമതി സരയൂസംഗമ സ്ഥലം ഒരു പുണ്യതീര്‍ഥമാണ്.

വീണ്ടും സഞ്ചാരം തുടര്‍ന്ന് സുന്ദരമായ ഒരു പുഷ്പ വനത്തിലെത്തി അതിനും വിലപ്പെട്ട ഒരു ചരിത്രമുളളതുകൊണ്ട് വിശ്വാമിത്രന്‍ അതിങ്ങനെ വിവരിച്ചു. ഇവിടെ പണ്ട് മഹാവിഷ്ണുവിന്റെ തപോവനമായിരുന്നു.    മഹാബലി മൂന്നുലോകങ്ങളും ജയിച്ച് തന്റെ അധീനതയിലാക്കുകയും അവിടെമെല്ലാം സത്ഭരണ സമൃദ്ധിയും സര്‍വസമത്വവും നടപ്പിലാക്കുകയും ചെയ്തശേഷം അതില്‍ ശങ്കിതരായ ഇന്ദ്രാദികള്‍ ഇവിടെ തപസ്സിലായിരുന്ന മഹാവിഷ്ണുവിനോട് സങ്കടമുണര്‍ത്തുകയും വിഷ്ണു കാശ്യപപുത്രനായ വാമനനായി അവതരിച്ച് യാഗദീക്ഷിതനായ മഹാബലിയില്‍ നിന്നും മൂന്നുലോകവും മൂന്നടിയായി അളന്നു വാങ്ങി ബലിയെ സുതലത്തിലേക്ക് പറഞ്ഞയച്ചു.

അനന്തരം വാമനന്‍ ഈ വനത്തിലിരുന്ന് ഏറെക്കാലം തപസ്സുചെയ്തു. ഈ സ്ഥലമാണ് സിദ്ധാശ്രമം എന്നറിയപ്പെടുന്നത്. ഈ വനഭൂമിയാണ് ഞാനും യാഗഭൂമിയാക്കിയിട്ടുള്ളത് യാഗം ആരംഭിച്ചാല്‍ ഉടനെ രാക്ഷസര്‍ വന്ന് യാഗരക്ഷ മുടക്കാന്‍  തുടങ്ങും. അവരെ തടഞ്ഞും, ഓടിച്ചും വേണ്ടിവന്നാല്‍ വധിച്ചും യാഗം നടത്തുക.

ഇങ്ങനെ ചിലനിര്‍ദ്ദേശങ്ങള്‍ നല്‍കിയശേഷം വിശ്വാമിത്രനോടൊപ്പം  വനാന്തരത്തിലുള്ള ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. സിദ്ധാശ്രമത്തിലെത്തി അല്പനേരത്തെ വിശ്രമത്തിനുശേഷം രാമന്‍ വിശ്വാമിത്രനോട് പറഞ്ഞു. മുനി വര ! അങ്ങ് ഇന്നു തന്നെ യാജ്ഞം ആരംഭിക്കുക മുടക്കാന്‍ വരുന്നവര്‍ ആരെന്നു നോക്കട്ടെ. അങ്ങേക്ക് മംഗളം വരും ഇത് സിദ്ധാശ്രമമാണ്. തീര്‍ച്ചയായും കാര്യസിദ്ധി കൈവരും അതില്‍ സംശയമേ വേണ്ട

ഞങ്ങളുടെ ഉത്സാഹവും നിശ്ചയദാര്‍ഢ്യവുംകണ്ട് സംതൃപ്തനും  സന്തുഷ്ടനുമായ വിശ്വാമിത്രന്‍ ശിഷ്യന്മാരുമായി ചേര്‍ന്നു യാഗക്രിയകള്‍ ആരംഭിച്ചു. തങ്ങള്‍ ഇരുവരും ശ്രദ്ധാപൂര്‍വം യജ്ഞ രക്ഷയില്‍ വ്യാപൃതരായി നിലകൊണ്ടു. ഹോമധൂപങ്ങള്‍ പൊങ്ങി. വിഘ്‌നങ്ങളൊന്നുമില്ലാതെ അഞ്ചുദിവസം പിന്നിട്ടു. ആറാം ദിവസം മാരീചന്‍, സുബാഹു എന്നിവര്‍ മറ്റു രാക്ഷസന്മാരോടൊപ്പം വന്ന് യജ്ഞവിഘ്‌നം ചെയ്യാന്‍ തുടങ്ങി.

രാമന്‍ മാനവാസ്ത്രം തൊടുത്ത് മാരീചന്റെ നെഞ്ചില്‍ മുറിവേല്പിച്ചു. അവന്‍ താഴെ വീണുപോയി. താടകയുടെ രണ്ടാമത്തെ പുത്രനായ സുബാഹു വര്‍ദ്ധിച്ച കോപത്തോടെ കൂട്ടാളികളുമായി യജ്ഞവിഘ്‌നത്തില്‍ ഏര്‍പ്പെട്ടു. രാമന്‍ ആഗ്നേയാസ്ത്രം പ്രയോഗിച്ചു സുബാഹുവിന്റെ കഥകഴിച്ചു. ശേഷിച്ച രാക്ഷസവീരന്മാര്‍ പലരും വായവ്യാസ്ത്രത്തിന് ഇരയായി. മരിക്കാതെ ബാക്കിവന്ന രാക്ഷസന്മാരെ താന്‍ നേരിട്ട് ഓടിച്ച് അകറ്റിക്കളഞ്ഞു.

വിഘ്‌നകാരികളുടെ വിനാശത്തെതുടര്‍ന്ന് യാഗം നിറവേറി. യാഗഭൂമിയില്‍ വന്നു കൂടിയ ദേവഗണം സംതൃപ്തരായി. വിശ്വാമിത്രന്‍ തങ്ങളെ അഭിനന്ദിച്ച് അനുഗ്രഹിച്ചു. വന്നു കൂടിയ കാനനവാസികളായ മുനി മണ്ഡലം കൃതാര്‍ത്ഥരായി തങ്ങളെ ആശീര്‍വദിച്ചു. യാഗരക്ഷ നിരാക്ഷേപമായി നിര്‍വഹിക്കപ്പട്ടതിലും; വിശ്വാമിത്രന് കാര്യസിദ്ധി നല്‍കാന്‍ കഴിഞ്ഞതിലും തങ്ങളും ചാരിതാര്‍ത്ഥ്യ സുഖം അനുഭവിച്ചു.

.. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.