ആനന്ദം ബാഹ്യവസ്തുവിലല്ല ഉള്ളിലാണ്. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാല്‍പ്പായസം കുറെ കഴിച്ചു കഴിയുമ്പോള്‍പ്പിന്നെ കുടിക്കുവാന്‍ തോന്നുകയില്ല വെറുക്കും. അടുത്തുകൊണ്ടുവച്ചാല്‍ കൂടി മാറ്റിവയ്‌ക്കും. യഥാര്‍ത്ഥത്തില്‍ പാല്‍പ്പായസമായിരുന്നു ആനന്ദം തന്നിരുന്നതെങ്കില്‍ അങ്ങനെ മാറ്റിവയ്‌ക്കേണ്ട ആവശ്യമുണ്ടോ? വീണ്ടും എടുത്തു കഴിക്കണ്ടെ? അപ്പോള്‍ മനസ്സാണാധാരം.
മനസ്സിനു തൃപ്തി വന്നപ്പോള്‍ വസ്തുവിനോട് വെറുപ്പായി. എല്ലാം മനസ്സിനെയാണ് ആശ്രയിച്ചിരിക്കുന്നത്. പട്ടി എല്ലില്‍ കടിക്കും. അതിന്റെ രുചി ആസ്വദിക്കും. പക്ഷേ, തന്റെ മോണ കീറി വന്ന രക്തമാണു താന്‍ നുണഞ്ഞതെന്ന് അതറിയുന്നില്ല. നമ്മുടെ ഉള്ളിലാണാനന്ദം, പുറത്തല്ല. അതിനെ അനേ്വഷിക്കൂ. പുറമെ കാണുന്ന ബന്ധുക്കളിലും വസ്തുക്കളിലും ആനന്ദം അനേ്വഷിച്ചുപോയാല്‍ ജന്മം പാഴാകും. ഇതിനര്‍ത്ഥം അലസന്മാരായിരിക്കണമെന്നല്ല. കിട്ടുന്ന സമയം സ്വാര്‍ത്ഥത വെടിഞ്ഞു കര്‍മ്മം ചെയ്യുക. ബാക്കിയുള്ള സമയം ഈശ്വരനാമം ജപിച്ച് ആ തത്ത്വത്തില്‍ ജീവിക്കുക.
















