കടുത്തുരുത്തി: ആപ്പാഞ്ചിറ വൈക്കംറോഡ് റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ അജ്ഞാതനെ അവശനിലയില്‍ കണ്ടെത്തി. വെയിലും മഴയും കൊണ്ട് എഴുന്നേറ്റുമാറാന്പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇയാള്‍.
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് മെമ്പര്‍ നോബി മുണ്ടക്കല്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നെത്തിയ കടുത്തുരുത്തി ജനമൈത്രി പോലീസും ഫയര്‍ ഫോ ഴ്സും ചേര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. വ്യക്തമായി സംസാരിക്കാന്‍ കഴിയാത്ത ഇയാള്‍ ആന്ധ്ര സ്വദേശിയാണെന്ന് സംശയിക്കുന്നതായി കടുത്തുരുത്തി എസ്ഐ ഉദയപ്പന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: