Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പായസം പങ്കുവയ്‌ക്കലും ഗര്‍ഭധാരണവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 08:45 pm IST
in Samskriti

പായസം പങ്കുവച്ചതിനെപ്പറ്റി പല രാമായണങ്ങളില്‍ പലവിധത്തില്‍ പറയുന്നു. എഴുത്തച്ഛന്‍ പറയുന്നതിങ്ങനെ- പായസത്തിന്റെ പകുതി ഉടന്‍തന്നെ പ്രീതിയോടെ പട്ടമഹിഷിയായ കൗസല്യയ്‌ക്കു കൊടുത്തു. പിന്നെ പതറിയ മനസ്സോടുകൂടി ബാക്കി പകുതി കൈകേയിക്കു നല്‍കി. ഇവിടെ മനസ്സു പതറാന്‍ കാരണമുണ്ട്. കൗസല്യ പട്ടമഹിഷിയായതുകൊണ്ടാണ് നേര്‍പകുതി കൊടുത്തത്. പിന്നെയുള്ള രണ്ടുഭാര്യമാരില്‍ ഏറ്റവും പ്രിയം കൈകേയിയോടാണല്ലോ.

സുമിത്ര ഒരിക്കലും പരാതിക്കാരിയാവില്ല. കൈകേയി ചിലപ്പോള്‍ കലഹിച്ചെന്നുവരും. അതുകൊണ്ടാണ് ശൈഥില്യാത്മനാ എന്നു പറഞ്ഞത്. എന്നാല്‍ കൗസല്യയ്‌ക്ക് ഇളയ ഭാര്യയായ സുമിത്രയുടെ സ്വഭാവഗുണം നന്നായിട്ടറിയാം. അതുകൊണ്ട് തന്റെ പകുതി യാതൊരു മടിയും കൂടാതെ സുമിത്രയ്‌ക്കു നല്‍കി. അതുകണ്ട് കൈകേയിലും തന്റെ പങ്കില്‍ പകുതി നല്‍കി. ചുരുക്കത്തില്‍ സുമിത്രയ്‌ക്ക് നേര്‍ പകുതി കിട്ടി.

വാല്മീകി രാമായണത്തില്‍ പായസം പങ്കുവച്ചത് മറ്റൊരു കണക്കിലാണ്. ദശരഥന്‍ ആദ്യം പായസത്തില്‍ പകുതി കൗസല്യക്ക് നല്‍കി. പിന്നെയുള്ളതിന്റെ പകുതി അതായത് നാലില്‍ ഒരുഭാഗം സുമിത്രയ്‌ക്കാണ് നല്‍കിയത്. ബാക്കിയുള്ളതിന്റെ പകുതി അതായത് എട്ടില്‍ ഒരു ഭാഗമാണ് കൈകേയിക്കു നല്‍കിയത്. എട്ടിലൊന്ന് ബാക്കിവന്നു. നല്ലവണ്ണം ആലോചിച്ചശേഷം അതും സുമിത്രയ്‌ക്കു തന്നെ കൊടുത്തു.

ദേവന്മാര്‍ നിര്‍മ്മിച്ച വിശേഷപ്പെട്ട പായസൗഷധം ഫലിച്ചു. പുത്രനില്ലാതിരുന്ന ദശരഥന്റെ മൂന്നുഭാര്യമാരും ഗര്‍ഭിണികളായി. അദ്ദേഹം അതിരില്ലാതെ സന്തോഷിച്ചു. ബ്രാഹ്മണരെയൊക്കെ വരുത്തി. ഗര്‍ഭരക്ഷയ്‌ക്കു വേണ്ടിയുള്ള ജപ-ഹോമാദി കര്‍മ്മങ്ങളൊക്കെ അനുഷ്ഠിച്ചു.

ഗര്‍ഭചിഹ്നങ്ങളെല്ലാം വര്‍ദ്ധിച്ചുവരുന്തോറു-

മുള്‍പ്രേമം കൂടെക്കൂടെ വര്‍ദ്ധിച്ചുന്യപേന്ദ്രനും.

തല്‍പ്രണയിനിമാര്‍ക്കുള്ളാഭരണങ്ങള്‍പോലെ

വിപ്രാദിപ്രജകള്‍ക്കും ഭൂമിക്കും ദേവകള്‍ക്കും

അല്പമായ് ചമഞ്ഞിതു സന്താപം ദിനന്തോറു-

മല്പഭാഷിണിമാര്‍ക്കു വര്‍ദ്ധിച്ചു തേജസ്സേറ്റം.

മറ്റു രാമായണങ്ങളിലോ മൂലകൃതിയിലോ ഇല്ലാത്ത സവിശേഷമായ ഈ പ്രയോഗം എഴുത്തച്ഛന്റെ സ്വന്തമാണ്. പത്‌നിമാരുടെ ഗര്‍ഭലക്ഷണങ്ങള്‍ വര്‍ദ്ധിക്കുന്തോറും ദശരഥന് അവരോടുള്ള ഉള്‍പ്രേമവും വര്‍ദ്ധിച്ചുവന്നു. ഗര്‍ഭഭാരം വര്‍ദ്ധിക്കുന്തോറും അവരണിയുന്ന ആഭരണങ്ങളുടെ എണ്ണവും കുറഞ്ഞു തുടങ്ങി. ഇതോടൊപ്പം ബ്രാഹ്മണര്‍ തുടങ്ങിയ പ്രജകള്‍ക്കും ഭൂമിദേവിക്കും ദേവകള്‍ക്കും സന്താപവും കുറഞ്ഞുവന്നു.

ഗര്‍ഭിണികള്‍ മിതഭാഷിണികളായിരിക്കണം അതിനാല്‍ സുന്ദരിമാരായ രാജ്ഞിമാരുടെ സംഭാഷണവും കുറഞ്ഞുവന്നു. ദിവ്യമായ ഈശ്വരഭക്തി ഗര്‍ഭത്തില്‍ പ്രവേശിച്ചതിനാല്‍ അവരില്‍ അത്യധികമായ തേജസ്സുണ്ടായി.  രാജാവ് ഷോഢശ്ശ വിധിപ്രകാരം ഗര്‍ഭിണികള്‍ക്കായി നാലാം മാസത്തില്‍ നടത്തുന്ന സീമന്തം ഗര്‍ഭസ്ഥശിശു പുരുഷപ്രജയായിത്തീരാനുള്ള പുംസവനം തുടങ്ങിയവയൊക്കെ നടത്തി. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കാനുള്ള ദാനകര്‍മ്മങ്ങളും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.