കൊട്ടാരക്കര: സര്‍ക്കാര്‍ സ്ഥലം കയ്യേറി തൈക്കാവ് നിര്‍മ്മാണം. നോക്കുകുത്തിയായി അധികൃതര്‍. റെയില്‍വേയുടെയും പിഡബ്ല്യഡിയുടേയും സ്ഥലം കയ്യേറിയാണ് തൈക്കാവിനുവേണ്ടി അനധികൃത ഷെഡ് നിര്‍മ്മാണം നടക്കുന്നത്.
കൊട്ടാരക്കര മുസ്ലീംസ്ട്രീറ്റ് റെയില്‍വേ മേല്‍പാലത്തിനോട് ചേര്‍ന്നാണ് ഇത്തരത്തില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നത്. മുന്‍പ് കൊട്ടാരക്കര-പുത്തൂര്‍ റോഡിലേക്കുള്ള പാലം കടന്ന് പോയിരുന്ന സ്ഥലമാണ് ഇപ്പോള്‍ കയ്യേറിയിരിക്കുന്നത്. ഇവിടെ റെയില്‍വേക്കും പിഡബ്ല്യഡിക്കും സ്ഥലമുണ്ട്.
രണ്ടും കയ്യേറിയവയില്പെടും. ഇതിനോട് ചേര്‍ന്ന് ചെറിയ ഒരു നമസ്കാരപള്ളി ഉണ്ടായിരുന്നു. റോഡില്‍ നിന്ന് ഏതാണ്ട് നൂറ് മീറ്റര്‍ വിട്ടായിരുന്നു ഇത്. ഇതിന് വേണ്ടിയാണ് ഇപ്പോള്‍ ഷീറ്റ് വച്ച് വലിയ ഒരു ഷെഡ് നിര്‍മ്മിക്കുന്നത്.
സര്‍ക്കാര്‍ സ്ഥലമാണെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ‘സര്‍ക്കാരും പഞ്ചായത്തും എല്ലാം ഞങ്ങള്‍ ആണ്’ എന്നാണ് മറുപടി. മുന്‍പ് ഈ ഭാഗത്ത് റോഡില്‍ വിവിധ ക്ഷേത്രങ്ങള്‍ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ ആ ദിവസം തന്നെ അപ്രത്യക്ഷമായിരുന്നു. ജനപ്രതിനിധികളുടെയും ചില ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാണ് നിര്‍മ്മാണം എന്നാക്ഷേപമുണ്ട്.
ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി കൊട്ടാരക്കര മുനിസിപ്പാലിറ്റി ആകുമെന്ന് ഉറപ്പായതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുകയാണ്. പൂവറ്റൂര്‍ റോഡിലേക്ക് ഇറക്കി വെച്ച് ഒരു ഫര്‍ണിച്ചര്‍ കട നിര്‍മ്മിച്ച് ഗതാഗതത്തിന് തടസ്സമായിട്ടും ഇതുവരെ ബന്ധപ്പെട്ടവര്‍ നടപടിയെടുത്തിട്ടില്ല. അതിനിടയിലാണ് സര്‍ക്കാര്‍ സ്ഥലം കൈയ്യേറിയുള്ള പൂതിയ നിര്‍മ്മാണം.
കൊട്ടാരക്കര ഗണപതി ക്ഷേത്ര റോഡില്‍ ഉപജീവനത്തിനായി കച്ചവടം ചെയ്തിരുന്നവരെ രായ്ക്ക്രാമാനം ഒഴിപ്പിക്കാന്‍ മുന്‍കയ്യെടുത്ത എംഎല്‍എയും അധികാരികളും ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഷെഡിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: