Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വരയിലെ വാരിയര്‍ ടച്ച്

നിഴലും വെളിച്ചത്തിനുമൊപ്പം ആത്മീയതയും കൂടി അദ്ദേഹം തന്റെ ചിത്രങ്ങളിലേയ്‌ക്ക് ആവാഹിക്കും. ഒരു പക്ഷെ അതായിരിക്കും ചിത്രകലയില്‍ കെ.കൃഷ്ണന്‍കുട്ടനെന്ന വാരിയര്‍ സാറിനെ വ്യത്യസ്തനാക്കുന്നത്

അരുണ്‍ മോഹന്‍byഅരുണ്‍ മോഹന്‍
Jun 13, 2015, 05:13 pm IST
inVaradyam

ഏതൊരു വരയുമാകട്ടെ അതില്‍ നിഴലും വെളിച്ചവും സമന്വയിപ്പിച്ചാല്‍ ഒന്നാന്തരമൊരു രൂപമായി അത് പരിണമിക്കും. ചിത്രകലാ പരിശീലനത്തിന് എത്തുന്നവരോടുള്ള വാരിയര്‍ സാറിന്റെ ആദ്യ ടിപ്‌സ് ഇതാണ്. എന്നാല്‍ ചിത്രകലയില്‍ സാധാരണ ആര്‍ട്ടിസ്റ്റുമാരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന മറ്റൊരു ഘടകമുണ്ട്. നിഴലും വെളിച്ചത്തിനുമൊപ്പം ആത്മീയതയും കൂടി അദ്ദേഹം തന്റെ ചിത്രങ്ങളിലേയ്‌ക്ക് ആവാഹിക്കും. ഒരു പക്ഷെ അതായിരിക്കും ചിത്രകലയില്‍ കെ.കൃഷ്ണന്‍കുട്ടനെന്ന വാരിയര്‍ സാറിനെ വ്യത്യസ്തനാക്കുന്നത്. വരയിലെ വാരിയര്‍ ടച്ചും’ഇതുതന്നെയാണ്. പ്രായം 80 കഴിഞ്ഞു. അതായത് നീണ്ട 65 വര്‍ഷത്തെ കലാസപര്യ. ഇതിനോടകം തന്നെ, തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ നിരവധി ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞു. മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍, ആത്മീയത തുളുമ്പുന്ന ചിത്രങ്ങള്‍ ഇവയിലെല്ലാം അദ്ദേഹത്തിന്റേതു മാത്രമായ ഒരു ഭാവന ഒളിഞ്ഞിരിക്കും. കുട്ടിക്കാലം മുതല്‍ ചിത്രകലയോട് അഭിരുചിയുണ്ടായിരുന്നു.  പതിനാലാം വയസില്‍ വാരിയര്‍ വരച്ച ഭഗവാന്‍ കൃഷ്ണന്റെ ചിത്രം ഒരാള്‍ ഇപ്പോഴും സുക്ഷിച്ചുവച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഭാര്യ മാധവിക്കുട്ടിയമ്മയും മക്കളുമാണ് ചിത്രരചനയില്‍ പൂര്‍ണ പിന്തുണ നല്‍കുന്നത്. ജനനവും വിദ്യാഭ്യാസവും 1934 ജൂണ്‍ ഏഴിന് കൃഷ്ണ വാരിയരുടേയും പാര്‍വ്വതിവാരസ്യാരുടേയും മകനായി ചെങ്ങന്നൂരിലാണ് കെ. കൃഷ്ണന്‍കുട്ടന്റെ ജനനം. ചെങ്ങന്നൂര്‍ ഹൈസ്‌കൂളില്‍ ഇഎസ്എല്‍സി പാസ്സായതിനു ശേഷം മാവേലിക്കര രവിവര്‍മ്മ സ്‌കൂള്‍ ഓഫ് പെയിന്റിംഗില്‍ നിന്നും ആര്‍ട്ടിസ്റ്റ് കേരളവര്‍മ്മ, ആര്‍ട്ടിസ്റ്റ് എന്‍എന്‍ നമ്പ്യാര്‍  എന്നിവരില്‍ നിന്നും ചിത്രകലാ പരിശീലനം പൂര്‍ത്തിയാക്കി. ചേര്‍ത്തലയെന്നകര്‍മ്മ മണ്ഡലം ചെങ്ങന്നൂരിലാണ് ജനനമെങ്കിലും അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം ചേര്‍ത്തലയാണ്. പരിശീലനം പൂര്‍ത്തിയാക്കി 1956ല്‍ ചിത്രകലാ അധ്യാപകനായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചു. ആദ്യകാലങ്ങളില്‍ നാഗര്‍കോവിലിലാണ് ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് കോട്ടയം പാമ്പാടി, ആലപ്പുഴ തകഴി എന്നിവിടങ്ങളിലും ജോലി ചെയ്ത അദ്ദേഹം 1959ലാണ് ചേര്‍ത്തലയിലെത്തുന്നത്. അവിടെ ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കെയാണ് വിരമിച്ചത്. പിന്നീട് 1964ല്‍ ചിത്രകലയില്‍ അഭിരുചിയുള്ളവര്‍ക്കായി തുടങ്ങിയതാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സ്. ചിത്രകലയ്‌ക്കു നല്‍കിയ സംഭാവനകള്‍ മാനിച്ച് ഒട്ടനവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.  എല്ലാ കാര്യങ്ങളിലും സത്വ-രജ-തമോ ഗുണങ്ങളടങ്ങിയിരിക്കുന്നെന്ന് വാരിയര്‍ സാര്‍ പറയുന്നു. ഈ ഗുണങ്ങളെല്ലാം ചേര്‍ന്ന് ഉണ്ടാകുന്നതാണ് പ്രപഞ്ചം. പിന്നീട് ഇവയെല്ലാം ബ്രഹ്മത്തില്‍ തന്നെ ലയിക്കുന്നെന്ന സങ്കല്‍പ്പവും വാരിയര്‍ തന്റെ ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്നു. എല്ലാ കലകളും ഏകാഗ്രതയ്‌ക്ക് ചിത്രകലയെന്നല്ല എല്ലാ കലകളും തന്നെ മനുഷ്യ മനസ്സിന്റെ ഏകാഗ്രതയ്‌ക്ക് സഹായകമാണ്. കല കലയ്‌ക്കു വേണ്ടിയോ, ജീവിതത്തിന് വേണ്ടിയോ അല്ല. പ്രകൃതിയില്‍ നിന്ന് വരദാനമായി ലഭിച്ചിട്ടുള്ള കല, നമ്മിലെ മഹത്വം, ദിവ്യത്വം എന്നിവ തിരിച്ചറിയുന്നതിന് വേണ്ടിയാണെന്നാണ് വാരിയരുടെ അഭിപ്രായം. ചിത്രകല പഠിക്കാന്‍ വരുന്ന കൊച്ചു കുട്ടികളോടുപോലും ഇതൊക്കെ വിവരിച്ചുകൊടുക്കുന്നതിലൂടെ ചിത്രകലാഭ്യാസത്തിനൊപ്പം ശാശ്വതമായ മൂല്യങ്ങള്‍ കൂടി കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുകയാണ് ഈ അധ്യാപകന്‍ ചെയ്യുന്നത്. മനസ്സിലുള്ള രൂപത്തിന് തന്റെ ഭാവനയ്‌ക്കൊപ്പിച്ച പരിവേഷം നല്‍കാന്‍ ചിത്രക്കാരന് മാത്രമേ സാധിക്കുകയുളളു. അതിന് ഇന്നത്തെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിനോ മറ്റു ഉപാധികള്‍ക്കോ കഴിയുകയില്ല. അതിന് അതിന്റേതായ തലങ്ങളാണുള്ളതെന്നും വാരിയര്‍ പറയുന്നു. കലയില്‍ മാത്രമല്ല തന്റെ രൂപത്തിലും അദ്ദേഹം വ്യത്യസ്തനാണ്. താടിയും മുടിയും നീട്ടി വളര്‍ത്തിയ പ്രകൃതം. ഒറ്റ നോട്ടത്തില്‍ ഒരു ഋഷിവര്യന്‍. ഒരു ചിരിയിലൂടെ അദ്ദേഹം അതിന് കാരണമായി പറഞ്ഞത് താന്‍ പൊതുവേ അലസനാണെന്നാണ്. പിന്നെ മറ്റുള്ളവര്‍ക്ക് എവിടെ നിന്നു കണ്ടാലും തിരിച്ചറിയാന്‍ ഈ മുടിയും താടിയും സഹായകമാകുമെന്നും അദ്ദേഹം പറയുന്നു. മാതാ അമൃതാനന്ദമയി ദേവിയുടെ ഭക്തനായ വാരിയര്‍ സാര്‍ അമ്മയേയും ആത്മീയ ഗുരുവിനേയും ദൈവതുല്യരായിട്ടാണ് കാണുന്നത്. കല മനുഷ്യനെ തിരിച്ചറിയാനുള്ള ഉപാധിയാണ്. വേണ്ട വിധം ഇവയെല്ലാം ഉപയോഗിച്ചാല്‍ നന്മയുള്ള മനുഷ്യനായി മാറാന്‍ കഴിയും. നല്ലൊരു നാളെയും നല്ലൊരു തലമുറയും ഉണ്ടാകാന്‍ കല നിദാനമാകുമെന്നും വാരിയര്‍ സാര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.