കൊച്ചി: ആക്രമത്തെ ഫിലോസഫിയാക്കി കാണുന്നതാണ് മിക്ക പ്രശ്്നങ്ങള്‍ക്കും കാരണമാകുന്നത്. ഈ ചിന്ത ഒഴിവാക്കി പൂര്‍ണമായും അഹിംസയിലേക്ക് മാറുകയാണ് വേണ്ടതെന്ന് ഗാന്ധിയന്‍ പി.വി. രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരിട്ടല്ലാത്ത ആക്രമണങ്ങള്‍ കുറച്ചാല്‍ നേരിട്ടുള്ളവ ഒഴിവാക്കാന്‍ സാധിക്കുമെന്നു അദ്ദേഹം പറഞ്ഞു
സമാധാന്യൂകാര്യങ്ങള്ക്കു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. അതിനു വേണ്ടി ഒരു വകുപ്പോ, ഫണ്ടോ ഇല്ല. ഇന്ത്യയില്‍ കാര്യങ്ങള്‍ സമാധാന്യൂപരമായി ഒത്തുതീര്‍പ്പാക്കുന്നതിനു പകരം സായുധസേനകളെ ഉപയോഗിക്കുന്ന അവസ്ഥയാണ് ്യൂനില്യൂനില്ക്കുന്നത്. ഇത്തരം ്യൂനടപടികളുമായി മുന്നോട്ടു പോയാല്‍ എന്നും അക്രമം മാത്രമേ സമൂഹത്തില്‍ കാണുകയുള്ളു. കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനു സംസാരം വഴി മാത്രമേ സാധിക്കുകയുള്ളു. എന്തു പ്രശ്നം ഉണ്ടായാലും ഉടന്‍ പൊലീസിനെയും, പട്ടാളത്തെയും ആശ്രയിക്കുന്ന സമീപനം മാറണം.
ഇന്ത്യയില്‍ 40 ശതമാനത്തോളം പേര് സ്വന്തമായി ഭൂമിയില്ലാത്തവരാണ്. സ്വന്തമായി ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് വിട്ടു കൊടുക്കാന്‍ തയ്യാറല്ലാത്തതാണ്് ഈ പ്രവണത വര്‍ധിക്കാന്‍ കാരണമാകുന്നത്. ഭൂമിയുള്ളവര്‍ അത് ഒരു ഐഡന്റിറ്റിയായി കരുതി മറ്റുള്ളവര്‍ക്കു കൈമാറുന്നതില്‍ വിമുഖത കാണിക്കുന്നു. ഭൂമി ്യൂനഷ്ടപ്പെടുന്നതിനാല് കര്‍ഷക ആത്മഹത്യ വളരെ വര്‍ധിക്കുകയാണ്. ഈ പ്രശ്ന്യൂത്തിനു പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇന്ത്യയിലെ ദാരിദ്യം ഒരിക്കലും മാറില്ലെന്നു അദ്ദേഹം പറഞ്ഞു.
ഏകത പരിഷത്ത് എന്ന സംഘടനയുടെ പ്രവര്ത്തന്യൂഫലമാായി കൊണ്ടുവരപ്പെട്ട ഫോറസ്റ്റ് ്യൂനിയമം, ലാന്റ് അക്വസിഷന്‍ ്യൂനിയമം എന്നിവ വന്‍കിട കമ്പനികള്‍ക്കു വേണ്ടി അട്ടിമറിക്കപ്പെട്ടു. ഇന്‍വെസ്റ്റിന്റെ പേരു പറഞ്ഞു ്യൂനിയമങ്ങള് മാറ്റുന്ന സാഹചര്യമാണ് ഇന്ത്യയില്‍ ്യൂനില്യൂനില്ക്കുന്നത്.
വികസനം ആര്‍ക്കും പെട്ടെന്നു കൊണ്ടുവരാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ക്ക് ഇന്നത്തെ ഭരണരീതികള്‍ മനസിലാകാത്തതാണ് മാവോയിസ്റ്റുകള്‍ പറയുന്നതിനു പിറകേ പോകുന്നത്. മാവോയിസ്റ്റുകള്‍ ആക്രമത്തെ ഫിലോസഫിയായി കാണുകയും അത് ആദിവാസികള്ക്കിടയിലേക്കു പ്രചരിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: