Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കരിപ്പൂരിലെ ദുരന്തം ആവര്‍ത്തിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2015, 09:15 pm IST
in Vicharam

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്രസുരക്ഷാ സേനയിലെ ഒരു ജവാന്‍ വെടിയേറ്റ് മരിച്ച സംഭവം അത്യന്തം ദുഃഖകരമാണ്. തന്നില്‍ അര്‍പ്പിതമായ ജോലി സത്യസന്ധമായി നിര്‍വ്വഹിക്കുന്നതിനിടയിലാണ് ബുധനാഴ്ച രാത്രി ദുരന്തമുണ്ടായത്. വിമാനത്താവളത്തിലെ അഗ്നിശമനസേനാവിഭാഗത്തിലെ ജീവനക്കാരെ ദേഹപരിശോധന നടത്തിയതിനെ തുടര്‍ന്നുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇരുവിഭാഗവും വിമാനത്താവളത്തിലെ അനിവാര്യമായ ഘടകമാണ്.

ദേഹപരിശോധന നടത്താതെ ആരെയും വിമാനത്താവളത്തിനകത്തേക്കും പുറത്തേക്കും വിടാനാവില്ല. പ്രത്യേകിച്ച് പലതരത്തിലുള്ള ഭീഷണികള്‍നേരിടുന്ന സാഹചര്യത്തില്‍. കോഴിക്കോട് വിമാനത്താവളം  എന്നും വിവാദ കേന്ദ്രമാണ്. അവിടെ ജോലിചെയ്യുന്ന ചിലര്‍ക്ക് അമിതാധികാരമുണ്ടെന്ന നിലയില്‍ പെരുമാറിയ ചരിത്രമുണ്ട്. സ്ത്രീപീഡനക്കേസില്‍ വിവാദപുരുഷനായ പി.കെ.കുഞ്ഞിലിക്കുട്ടി ഉംറ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ സ്വീകരിക്കാനെത്തിയ ലീഗുകാര്‍ വിമാനത്താവളം കയ്യേറിയ സംഭവം മറക്കാറായിട്ടില്ല.

വിമാനത്താവളത്തിന്റെ കൊടിമരത്തില്‍നിന്നും ദേശീയ പതാക വലിച്ചിറക്കി ലീഗിന്റെ കൊടി കെട്ടുകയുണ്ടായി. അവിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവശരാക്കി. കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമെന്ന പേരുദോഷവും കോഴിക്കോട് വിമാനത്താവളത്തിനുണ്ട്.

കോടിക്കണക്കിനുരൂപയുടെ സ്വര്‍ണം ഓരോമാസവും കരിപ്പൂര്‍ വഴി കേരളത്തിലെത്തുന്നു. അതുകൊണ്ടുതന്നെ കര്‍ശന പരിശോധനയുടെ ആവശ്യകതയാണ് അവിടെയുള്ളത്.

മറ്റ് സംസ്ഥാനക്കാരാണ് സുരക്ഷാജവാന്മാര്‍. ഒരു താല്‍പര്യത്തിനും വശംവദരാകാതെ കര്‍ശനനിലപാടെടുക്കുന്ന ഇവരോട് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ജീവനക്കാര്‍ക്കും അഗ്നിശമന സേനയിലെ ചിലര്‍ക്കും കടുത്ത അമര്‍ഷമുണ്ടെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഇപ്പോഴത്തെ സംഭവത്തില്‍ ജവാന്മാരെ ആക്രമിക്കാന്‍ വിമാനത്താവളത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോ എന്ന സംശയംപോലും ഉയര്‍ന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ സമഗ്രമായ അന്വേഷണവും നടപടിയും അനിവാര്യമാക്കുകയാണ്.

അഗ്നിശമനവിഭാഗത്തിലെ പതിനഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘര്‍ഷം തുടരുകയും ജവാന്‍ മരിക്കുകയും ചെയ്തശേഷം വിമാനം ഇറങ്ങുന്നതിനുപോലും തടസ്സം സൃഷ്ടിക്കുകയും വിലകൂടിയ ബള്‍ബുകളും മറ്റ് ഉപകരണങ്ങളും തച്ചുടയ്‌ക്കുകയും ചെയ്ത സംഭവം അതീവഗുരുതരമാണ്. തുടര്‍ന്ന് വിമാനത്താവളം അടച്ചുപൂട്ടുന്ന സ്ഥിതിവരെ ഉണ്ടായി. കേരളത്തിന് നാണക്കേടുണ്ടാക്കുന്നതായി സംഭവം. ഒരുതരത്തിലും ആവര്‍ത്തിക്കാനോ അനുവദിക്കാനോ കഴിയാത്ത അപലപനീയമായ സംഭവമാണിത്. ഏതായാലും കേന്ദ്രസര്‍ക്കാര്‍ അതീവ ശ്രദ്ധയോടെ പ്രശ്‌നത്തില്‍ ഇടപെടുകയുണ്ടായി.വ്യോമയാന വകുപ്പിലെ ജോയിന്റ് സെക്രട്ടറി അശോക് കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

വിമാനത്താവളത്തിലെ വെടിവെപ്പിനെക്കുറിച്ച് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കി.കരിപ്പൂരിലേത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവും അറിയിച്ചിട്ടുണ്ട്.

വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ഷറഫുദ്ദീനാണ് അന്വേഷണ ചുമതല.നാല് പ്രധാനവകുപ്പുകള്‍ അനുസരിച്ച് അക്രമികള്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശിച്ചതെന്നറിയുന്നു.സംഭവത്തെക്കുറിച്ച് സിഐഎസ്‌ഐഫ് ആഭ്യന്തരതല അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജവാന്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് സിഐഎസ്എഫ് കമാണ്ടന്റ് അനില്‍ ബാലിയും വ്യക്തമാക്കിയിട്ടുണ്ട്.

വിമാനത്താവളത്തിലെ സംഘര്‍ഷത്തില്‍ ജവാന്‍ മരിച്ചത് വെടിയുണ്ട തലയില്‍ തറച്ചുകയറിയിട്ടാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. താടിയെല്ലില്‍ തറച്ച വെടിയുണ്ട തലയോട്ടി തുളച്ചുകടക്കുകയായിരുന്നു. വെടിയുണ്ട കയറിയ ഭാഗം എക്‌സ്‌റെ എടുത്തശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വെടിയുണ്ട തലച്ചോറിനുണ്ടാക്കിയ ക്ഷതമാണ് മരണകാരണം.ആക്രമണം നടത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പരാതി സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വെടിയുതിര്‍ക്കുന്നത് ആരാണെന്ന ദൃശ്യങ്ങള്‍ക്കു വ്യക്തതയില്ല.

സിഐഎസ്എഫ് ജവാനില്‍നിന്നും തോക്ക് പിടിച്ചുവാങ്ങിയില്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിമാനത്താവളത്തിലെ അതീവസുരക്ഷാ ഗേറ്റ് വഴിയെത്തിയ അഗ്‌നിശമന സേനാംഗത്തെ സിഐഎസ്എഫ് ജവാന്‍മാര്‍ തടഞ്ഞുനിര്‍ത്തി ദേഹപരിശോധന നടത്താന്‍ ശ്രമിക്കുമ്പോള്‍ അതുമായി സഹകരിക്കേണ്ടതിന് പകരം സംഘര്‍ഷത്തിന് വഴിവച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.തര്‍ക്കം കേട്ട് കൂടുതല്‍ അഗ്‌നിശമന സേനാംഗങ്ങളും ജവാന്‍മാരും കുതിച്ചെത്തി. വിമാനത്താള അതോറിറ്റി ജീവനക്കാരും എത്തിയതോടെ വാക്കുതര്‍ക്കം രൂക്ഷമായി. ന്യായീകരണമൊന്നുമില്ലാത്ത ഈ തെറ്റ് ചെയ്തവര്‍ ആരായാലും അവര്‍ രക്ഷപ്പെട്ടുകൂടാ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

Kerala

മണലൂരിൽ ബിജെപി പ്രവർത്തകന് നേരെ കോൺഗ്രസ് ആക്രമണം; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.