കെയ്റോ: ഈജ്പ്റ്റിലെ തെക്കന്‍ നഗരമായ ലക്സോറില്‍ ക്ഷേത്രത്തിന് സമീപമായി ഉണ്ടായ ചാവേറാക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്.
പുരാതനമായ കര്‍ണാക് ക്ഷേത്രത്തിന് സമീപമാണ് ആക്രമണം നടന്നത്. ഒരാഴ്ച്ചയ്ക്കിടെ ഉണ്ടായ രണ്ടാമത്തെ ആക്രമണം ഈജിപ്റ്റിലെ വിനോദ സഞ്ചാര മേഖലയെ ലക്ഷ്യം വെച്ചാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഈജിപ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാക്കാനായി ഇസ്ലാമിക് ഭീകരര്‍ ശ്രമിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇതുവരെ നൂറോളം പോലീസുകാരെയും സൈനികരെയും ഭീകരര്‍ വധിച്ചു കഴിഞ്ഞു. ഈ ആക്രമണങ്ങളും ഇസ്ലാമിക ഭീകരരിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: