ഏലൂര്‍: ഏലൂര്‍ നഗരസഭയുടെ മാലിന്യ നീക്കം നിലച്ചിട്ട് 100-ാം ദിവസം കഴിഞ്ഞു. മാലിന്യം നീക്കം ചെയ്യുന്നതില്‍ എല്‍ഡിഎഫ്., യുഡിഎഫ് മത്സരിക്കുമ്പോള്‍ വലയുന്നത് ഏലൂരിലെ ജനങ്ങളാണ്. എല്‍ഡിഎഫുകാര്‍ നഗരസഭ ഭരിച്ചിരുന്ന കാലത്ത് ഏലൂര്‍ എസ്സി കോളനിയില്‍ മാലിന്യ സംസ്കരണത്തിനായി സ്ഥലം വാങ്ങി സംസ്കരണം നടത്തിയിരുന്നു. എന്നാല്‍ യുഡിഎഫിന്റെ ഭരണത്തില്‍ എല്‍ഡിഎഫുകാര്‍ ഏലൂരിലെ എസ്സി കോളനിയിലുള്ള മാലിന്യ സംസ്കരണം തടസ്സപ്പെടുത്തുകയായിരുന്നു.
മാലിന്യ സംസ്കരണത്തിനുവേണ്ടി ഏലൂരിലെ പാതാളത്ത് സിപിഎം പ്രവര്‍ത്തകര്‍ ഒരു ബിന്‍ വച്ചിരുന്നു. എന്നാല്‍ ഇവിടെ മാലിന്യം നിക്ഷേപിക്കാന്‍ യുഡിഎഫ് സമ്മതിച്ചു. തുടര്‍ന്ന് പോലീസും കളക്ടറും ഇടപെട്ടിട്ടും ഇതുവരെ ഏലൂരിലെ മാലിന്യ സംസ്കരണത്തിന് ഒരു തീരുമാനവും ആയിട്ടില്ല.
മാലിന്യ വിഷയത്തില്‍ നഗരസഭ ചെയര്മാന് ജനങ്ങള്‍ക്ക് നല്കിയ വാക്ക് പാലിക്കാന്‍ പറ്റാത്തതില്‍ ഏലൂരിലെ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അബൂബക്കര്‍ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. മഴക്കാലം തുടങ്ങിയതിനുശേഷം മാലിന്യങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുകയാണിപ്പോള്. എന്നാല്‍ ഏലൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തകര്‍ ഇതിലൊന്നും ഇടപെടുന്നുമില്ല.
കഴിഞ്ഞ വര്‍ഷം ഏലൂരിലും പരിസരപ്രദേശങ്ങളിലും ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയ പലവിധ അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരസഭ ചെയര്മാന് പല രാഷ്ട്രീയ പാര്‍ട്ടികളെയും സ്വാധീനിച്ച് തന്റെ ചെയര്മാന് സ്ഥാനം തെറിക്കാതെ ഈ വിഷയത്തില്‍ ഇടപെടാതെ മുന്നോട്ട് പോകുകയാണ്. മൂന്ന് മാസം മുന്‍പ് പാതാളത്ത് മാലിന്യങ്ങള്‍ കത്തിച്ചതിന്റെ പേരില്‍ നഗരസഭ സെക്രട്ടറി ഉമാദേവിക്ക് പരിസ്ഥിതി മലിനീകരണ നിയന്ത്രണബോര്‍ഡ് സോളിഡ് വേസ്റ്റ് ആക്ട് 2000 പ്രകാരം കത്ത് നല്‍കിയിരുന്നു. ഇതുവരെ അതിന് മറുപടി നല്‍കാത്ത സെക്രട്ടറിക്കെതിരെ നടപടി എടുക്കാത്തതിലും ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: