ലണ്ടന്‍: ബ്രിട്ടിഷ് രാജകുടുംബത്തിലെ പുതിയ അതിഥിയായ ഷാര്‍ലറ്റ് രാജകുമാരിയുടെ പുതിയ ചിത്രങ്ങള്‍ കെന്‍സിങ്ടണ്‍ പാലസ് പുറത്തുവിട്ടു.അനിയത്തിക്കുട്ടിക്ക് സഹോദരന് ജോര്‍ജ് രാജകുമാരന് മടിയില്‍വെച്ച് ഉമ്മ നല്‍കുന്നതാണ് ചിത്രങ്ങള്‍. ഇവരുടെ അമ്മയായ കേറ്റ് രാജകുമാരി പകര്‍ത്തിയ ചിത്രങ്ങള്‍ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.
ഇതിനോടെകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ് നേടുന്നത്.ഷാര്‍ലറ്റിനെ കുടുംബത്തിലേക്ക് സ്വാഗതം എന്ന മുഖവുരയോടെയാണ് ട്വീറ്റ്. കഴിഞ്ഞ മാസം രണ്ടിനായിരുന്നു രാജകുടുംബത്തിലെ പുതിയ അതിഥിയായ ഷാര്‍ലറ്റ് രാജകുമാരിയുടെ ജനനം.
ജോര്‍ജ് രാജകുമാരന്റെ ചിത്രങ്ങള്‍ രാജകുടുംബം അപൂര്‍വമായി മാത്രമെ പുറത്തു വിട്ടിട്ടുള്ളൂ. പൊതുവേദികളിലും രാജകുമാരന് അപൂര്‍വമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. അതിനിടെയാണ് കുഞ്ഞനിയത്തിക്കൊപ്പമുള്ള കുമാരന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മുത്തശ്ശന് പ്രിന്‍സ് രാജകുമാരനും പിതാവ് വില്യം രാജകുമാരനും ശേഷം അടുത്ത കിരീടാവകാശിയാണ് ജോര്‍ജ് രാജകുമാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: