പുനലൂര്‍: അവശനിലയില്‍ വഴിയിലകപ്പെട്ട വൃദ്ധന് സഹായമൊരുക്കാന്‍ പൊതുജനങ്ങള്‍ രംഗത്ത് എത്തി മാതൃകകാട്ടി. പുനലൂര്‍ പിറവന്തൂരിലാണ് സംഭവം. വൃദ്ധനും വികലാംഗനുമായ അടിമാലി സ്വദേശി ഷാഹുല്‍ ഹമീദാണ് പ്രത്യേക സാഹചര്യത്തില്‍ വഴിയിലകപ്പെട്ടത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിട്ടി ഇടപാടിലൂടെ പണം തട്ടിയ ആളെതിരക്കി ഇറങ്ങിയാണ് പിറവന്തൂരില്‍ എത്തപ്പെട്ടത്.
കവുങ്ങില്‍ കയറുന്നതിനിടെ വീണ് നട്ടല്ലിനു പരുക്കുപറ്റിയ ഇയാള്‍ ഇപ്പോള്‍ സഹോദരിയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. സാമ്പത്തിക പരാധീനതയാണ് അവശനായിട്ടും ഇയാളെ പിറവന്തൂര്‍ വരെയെത്തിച്ചത്. എന്നാല്‍ നാടുനീളെ അന്വഷിച്ചിട്ടും ഒരു വിവരവും ഇദ്ദേഹത്തിന് ലഭിച്ചില്ല. കയ്യിലുണ്ടായിരുന്ന പണം മുഴുന്തീരുകയും ചെയ്തിരുന്നു. തുടര്‍ന്ന് തിരിച്ചുപോകാന്‍ കാശില്ലാത്തതിനാല്‍ ഇയാള്‍ കയ്യും കാലും കുത്തി നടന്നുപോകാന്‍ തുടങ്ങി, എന്നാല്‍ വാഴത്തോപ്പിലെത്തിയപ്പോഴെക്കും അവശനായി ഇദ്ദേഹം റോഡില്‍ വീണു.
ഇതു കണ്ട നാട്ടുകാരും പൊതു പ്രവര്‍ത്തകരും പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്താന്‍ വൈകിയെതിനെ തുടര്‍ന്ന് ഇവര്‍ ഇതുവഴി വന്ന പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമഖാന്റെ വാഹനം തടഞ്ഞു നിര്‍ത്തി സഹായമഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ചേര്‍ന്ന് വൃദ്ധനെ നാട്ടിലെത്താനുള്ള സഹായങ്ങള്‍ ചെയ്തു കൊടുത്തു. ഫോറസ്റ്റ് ഓഫീസറായ വര്‍ഗീസ്, പൊതുപ്രവര്‍ത്തകരായ ആഷിഖ്, സോമരാജന്, അഭിരാജ്, രതീഷ് അലിമുക്ക് എന്നിവരിടപെട്ടാണ് സഹായങ്ങള്‍ ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: