എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ സിരാകേന്ദ്രമായ എരുമേലിയില്‍ കൊരട്ടി ആവേമിരിയ മതംമാറ്റ ധ്യാനകേന്ദ്രം വീണ്ടും തുറക്കാനുള്ള രഹസ്യനീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി രംഗത്ത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കൊരട്ടി പഴയ പള്ളിയില്‍ നടന്നിരുന്ന ധ്യാനകേന്ദ്രം പള്ളിക്കാരും ചില പുരോഹിതരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രം വന്‍തട്ടിപ്പിന്റെ കഥകളിലേക്ക് വഴിയൊരുക്കുന്നത്.
പള്ളിഇടവകാംഗം കൂടിയായ അറയ്ക്കല്‍ പരേതനായ ഡോ. തോമസ്- മോണിക്ക ദമ്പതികളുടെ കോടികള്‍വിലമതിക്കുന്ന ഭൂസ്വത്തുക്കള്‍ തട്ടിയെടുത്താണ് ആവേമരിയ ധ്യാനകേന്ദ്രത്തിന്റെ പുതിയ ഭാരവാഹികള്‍ ടൗണില്‍ സംസ്ഥാന പാതയോരത്ത് പുതിയ കേന്ദ്രം സ്ഥാപിച്ചത്.
കൊരട്ടിയിലെ പുതിയ മതംമാറ്റ ധ്യാനകേന്ദ്രത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ ശക്തമായി രംഗത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ മുനിസിഫ് കോടതി ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. ഹൈന്ദവ സംഘടനകള്‍ നല്കിയ പരാതിയില്‍ പാലാ ജില്ലാ സബ് കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ധ്യാനകേന്ദ്രം തുറക്കാന്‍ രഹസ്യനീക്കം നടക്കുന്നതെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനുംവര്‍ഷംമുമ്പ് കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചകളുടെയും മറ്റും ഫലമായി നിര്‍ത്തിവച്ച ധ്യാനകേന്ദ്രത്തിന്റെ തുടര്‍നടപടികള്‍ ഇപ്പോഴത്തെ കളക്ടറുടെ നേതൃത്വത്തില്‍ വീണ്ടും പൊടിതട്ടിയെടുക്കാനുള്ള നീക്കവും നടക്കുകയാണെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.
മന്ത്രിയെയും കളക്ടറെയും സ്വാധീനിച്ച് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ധ്യാനകേന്ദ്രത്തിനുള്ള അനുമതി വാങ്ങാനുള്ള നീക്കമാണ് പുരോഹിതരുടെ സംഘം നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിലൂടെ മതസൗഹാര്‍ദ്ദത്തിന്റെ സംഗമഭൂമിയായ എരുമേലിയിലെ നിലവിലുള്ള സൗഹാര്‍ദ്ദങ്ങള്‍ അട്ടിമറിക്കാനും തകര്‍ക്കാനുമാണ് ക1രട്ടി മതംമാറ്റ ധ്യാനകേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.
കൊരട്ടിയില്‍ ധ്യാനകേന്ദ്രം തുറക്കാനുള്ള ഏതുനീക്കത്തെയും തടയുമെന്നും മാര്‍ച്ചും ധര്ണയുമടക്കമുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു. നീതിന്യായ വ്യവസ്ഥയെയും കോടതികളെയും വെല്ലുവിളിച്ച് ധ്യാനകേന്ദ്രം തുടങ്ങാനുളള നീക്കം എരുമേലിയിലെ ജനങ്ങളില്‍ കടുത്ത ആശങ്ക ഉണ്ടാക്കിയിരിക്കുന്നെന്ന് ആര്. ഹരിലാല്‍, എസ്. മനോജ്, ഹരികൃഷ്ണന്, ബിജി കല്യാണി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: