പാലാ: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത് പാലായില്‍. ഇതിന്റെ ഉറവിടം മിനി സിവില്‍ സ്റ്റേഷന് പരിസരമാണെന്ന് കണ്ടെത്തല്‍. മണ്‍സൂണിനു മുന്നോടിയായി സ്വീകരിക്കേണ്ട രോഗപ്രതിരോധ ശുചീകരണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് തഹസീല്‍ദാര്‍ ബാബു സേവ്യറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ആര്‍ഡിഒ ഓഫീസും അടുത്ത നാള് വരെ കോടതികളും ഉള്‍പ്പെടുന്ന ഉന്നതാധികാര കേന്ദ്രങ്ങളുടെയും നിരവധി സര്‍ക്കാര്‍ ആഫീസുകളുടെയും പ്രവര്‍ത്തന കേന്ദ്രമായ ഓഫീസ് സമുച്ചയത്തിന്റെ പരിസരം വൃത്തിഹീനമായതാണ് രോഗാണുക്കളുടെയും കൊതുകുകളുടെയും ആവാസ കേന്ദ്രമായി ഇവിടെ മാറിയത്.
സിവില്‍ സ്റ്റേഷന് പരിസരം മാലിന്യ മുക്തമാക്കുന്നതിന് ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫീസ് മേധാവികളുടെയും നഗരസഭയുടെയും കുടുംബശ്രീകളുടെയും സഹകരണം യോഗം അഭ്യര്‍ത്ഥിച്ചു. സിവില്‍ സ്റ്റേഷന് പരിസരത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വാട്ടര്‍ ടാങ്കുകള്‍, വാഹനങ്ങള്‍, ടാര്‍പോളിനുകള്‍ എല്ലാം നീക്കം ചെയ്ത് പരിസരം ശുചിയാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിച്ചതായി തഹസീല്‍ദാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: