ആലപ്പുഴ: സേവനം ഔദാര്യമല്ലെന്നും അവകാശമാണെന്ന് ഉദേ്യാഗസ്ഥര്‍ ഓര്‍ക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന്. മാവേലിക്കര വലിയകുളങ്ങര സ്വദേശികളായ ആനന്ദക്കുട്ടനും വിജയകുമാരിക്കും വേണ്ടി മനുഷ്യാവകാശ പ്രവര്ത്തകന് ബി. ജയകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
മഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ വിജയകുമാരി ജന്മം നല്കിയ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജനനസര്‍ട്ടിഫിക്കേറ്റ് തിരുത്തി നല്കാന് മഞ്ചേരി നഗരസഭ വിസമ്മതിച്ചതായി പരാതിയില്‍ പറയുന്നു. നേരത്തെ ലഭിച്ച സര്‍ട്ടിഫിക്കേറ്റ് തെറ്റുകള്‍ നിറഞ്ഞതും അപൂര്‍ണവും ആയിരുന്നു. കമ്മീഷന് നഗരകാര്യ ഡയറക്ടറില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
ചട്ടപ്രകാരം അപേക്ഷ നല്‍കിയില്ലെന്നായിരുന്നു നഗരസഭയുടെ വിശദീകരണം. കമ്മീഷനില്‍ പരാതി നല്‍കിയതിന്റെ പേരില്‍ തങ്ങള്‍ ഉദേ്യാഗസ്ഥരാല് അപമാനിക്കപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.
പരാതി പറയുക എന്നത് പൗരന്റെ കടമയാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. ജനന സര്‍ട്ടിഫിക്കേറ്റില്‍ ആവശ്യമായ തിരുത്തല്‍ നല്‍കണമെന്നും മഞ്ചേരി നഗരസഭക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: