തിരുവല്ല: കെഎസ്ആര്‍ടിസി തിരുവല്ല ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം 6ന് നടക്കും. വൈകിട്ട് 5 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.
രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പി.ജെ.കുര്യന് എം.പി, മന്ത്രി അടൂര്‍ പ്രകാശ്, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, തിരുവല്ല എംഎല്‍എ മാത്യു ടി.തോമസ്, ആന്റോ ആന്റണി എംപി, കെ.എന്‍. ബാലഗോപാല്‍ എംപി തുടങ്ങിയവര്‍ പങ്കെടുക്കും.തിരുവല്ലയിലെ ജനങ്ങളുടെ ചിരകാല സ്വപ്നം പൂവണിയിച്ചുകൊണ്ടാണ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം. 12 നിലകളുള്ള കെട്ടിട സമുച്ചയത്തില്‍ താഴത്തെ നിലയില്‍ ബസ് ടെര്‍മിനലും യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും എക്സലേറ്ററുകളും പ്രവര്‍ത്തിക്കും. അടുത്ത നിലകളില്‍ കച്ചവടസ്ഥാപനങ്ങള്‍, ഓഫീസുകള്‍, ഭക്ഷണശാലകള്‍ മറ്റുമുള്ള അനുയോജ്യമായ സ്ഥലങ്ങള്‍ ക്രമീകരിച്ചിരക്കുന്നു. ഇന്ന് വിളംബര ഘോഷയാത്ര നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: