കുമരകം: കുമരകത്ത് ജലഗതാഗത വകുപ്പ് ജനങ്ങളെ വലയ്ക്കുന്നു. സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ കീഴിലുള്ള രണ്ടു ബോട്ടുകളാണ് കുമരകം- മുഹമ്മ സര്‍വ്വീസ് നടത്തുന്നത്. കുമരകത്തുനിന്നും രാവിലെ 6.30 മുത് രാത്രി 8 വരെ 16 സര്‍വ്വീസുകളാണ് ദിവസവും നടത്തുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ഒരു ബോട്ടു തകരാറിലായതായണ് യാത്രക്കാരെ വലച്ചത്. മുഹമ്മ, ആലപ്പുഴ ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളുമാണ് ഏറെ കഷ്ടത്തിലായത്. ബോട്ടുയാത്രക്കെത്തിയവര്ക്ക് കഴിഞ്ഞദിവസം രണ്ടുമണിക്കൂറിലേറെ കാത്തുനില്ക്കേണ്ടിവന്നു. ബസില്‍ മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ടപ്പോള്‍ ബോട്ടില്‍ അര മണിക്കൂറുകൊണ്ട് മുഹമ്മയിലെത്താം. ഇക്കാരണത്താല്‍ ബോട്ടില്‍ യാത്ര ചെയ്യുന്നവര്‍ നിരവധിയാണ്. ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ജലഗതാഗത വകുപ്പ് ബോട്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: