എരുമേലി: ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം അനൗപചാരിക വിദ്യാഭ്യാസം നല്കുന്ന ബാലഗോകുലത്തിന്റെ പ്രവര്‍ത്തനവും അനിവാര്യമാണെന്ന് ദേവസ്വം ബോര്‍ഡ് എരുമേലി ക്ഷേത്രം മാനേജര്‍ എസ്. മധു. ബാലഗോകുലം എരു മേലി താലൂക്ക് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലഗോകുലം താലൂക്ക് അദ്ധ്യക്ഷന്‍ എസ്. ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.ആര്. രാജേഷ്, എസ്. രാജന് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ എന്‍എസ്എസ് പത്തനംതിട്ട ജില്ലാ തലത്തില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരം നേടിയ എരുമേലി വിവേകാനന്ദ ബാലേഗോകുലത്തിലെ അംഗം അഞ്ജിതയ്ക്ക് രാഷ്ട്രീയ സ്വയംസേവക സംഘം താലൂക്ക് കാര്യവാഹ് വി.ആര്. രതീഷ്, ബാലേഗോകുലം താലൂക്ക് കാര്യദര്‍ശി എം.ആര്. രാജഷ് എന്നിവര്‍ വിവിധ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. ദേവസ്വം ബോര്‍ഡ് എരുമേലി ക്ഷേത്രത്തില്‍ ഔദ്യോഗിക ജോലിയില്‍ നിന്നും വിരമിക്കുന്ന ബാബുവിന് പുരസ്കാരം നല്കി.
ബാലഗോകുലം ഭാരവാഹികളായി ശ്രീകുമാര്‍ (പ്രസിഡന്റ്), കെ.കെ. രാജന് (വൈസ് പ്രസിഡന്റ്), എസ്. രാജന് (കാര്യദര്‍ശി), ജിഷ്ണു (സംഘടനാ സെക്രട്ടറി), ശ്യാം (സഹ സംഘടനാ സെക്രട്ടറി), അയ്യപ്പന് (ഖജാന്‍ജി), കെ.എന്‍. മുരളീധരന് (സമിതിയംഗം) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: