കൊല്ലം:പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 101 കേന്ദ്രങ്ങളില്‍ ഇന്ന് വൃക്ഷപൂജയും പരിസ്ഥിതി സന്ദേശ യാത്രയും നടത്തും. ആഗോള താപനം എന്ന മഹാവിപത്ത് നേരിടാന്‍ വനവത്ക്കരണം മാത്രമാണ് ലോകത്തിന് മുന്നിലുള്ള പോംവഴി.
ഈ സന്ദേശം സമൂഹത്തില്‍ എത്തിക്കാന്‍വേണ്ടിയാണ് വൃക്ഷപൂജ സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് വൃക്ഷതൈ വിതരണവും നടീലും നടക്കും. ജില്ലാ പ്രസിഡന്റ് പി.ശശിധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു.മഞ്ഞപ്പാറ സുരേഷ്, ചിറ്റയം ഗോപകുമാര്‍, ജി സുധാകരന്‍പിള്ള , എസ്.കെ.ദീപു , വിന്‍സന്‍, വിജയമോഹനന്‍, പി.എസ്.ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: