കൊട്ടാരക്കര: മാലയില്‍ മലപ്പത്തൂര്‍ മിച്ചഭൂമി തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കുണമെന്നാവശ്യപെട്ട് വെളിയം പഞ്ചായത്തില്‍ പരിസ്ഥിതി ദിനം വഞ്ചനാദിനമായി ആചരിക്കുന്നു.കൊട്ടാരക്കര വെളിയം വില്ലേജില്‍ റീസര്‍വ്വെ ബ്ലോക്ക് നമ്പര്‍ 30 ല്‍ 498 ാം നമ്പര്‍ തണ്ടപ്പേരും പടി നന്ദാവനം എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേരില്‍ കരം തീര്‍ത്ത് പ്ലാന്റേഷന് നിയമപ്രകാരം റബ്ബര്‍ കൃഷി ചെയ്തുവരുന്നു.
മാലയില്‍ വാര്‍ഡിലെ 144 ഏക്കര്‍ മിച്ചഭൂമിയുമായി ബന്ധപ്പെട്ട കേസ് കൊട്ടാരക്കര ലാന്റ് ബോര്‍ഡില്‍ നിലനില്ക്കുന്നു.ഇതിനിടയില്‍ സര്‍ക്കാര്‍ ഭൂമിയും വിലമതിക്കാനാവാത്ത കരിങ്കല്ല് സമ്പത്തും സ്വകാര്യ വ്യക്തികള്‍ കൈയേറി പുതുതായി ഒരു ക്രഷര്‍ എം. സാന്റ് പ്ലാന്റ് നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചത്.
പ്രകൃതിരമണീയവും, മയിലുകളുടെ ആവാസകേന്ദ്രവും, ഏറ്റവും നല്ല ഭൂഗര്‘ജലസ്രോതസ്സുളളതുമായ സര്‍ക്കാര്‍ ഭൂമിയാണ് ചില രാഷ്ട്രീയ-റവന്യു-വില്ലേജ് ഓഫീസര്‍മാരുടെ സഹായത്തോടു കൂടി സ്വകാര്യവ്യക്തികള്‍ കൈയടക്കി വച്ചിരിക്കുന്നത്. ഈ മിച്ചഭൂമി കേസ്സില്‍ സംസ്ഥാന ലാന്റ് ബോര്‍ഡ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പിലാക്കണമെന്നാണ് പരിസ്ഥിതി മനുഷ്യാവകാശസംരക്ഷണസമിതിയും ഹിന്ദുഐക്യവേദിയും ആവശ്യപെടുന്നത്.
2015 ഫെബ്രുവരി 13ന് പുറപ്പെടുവിച്ച ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ലാന്റ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂപരിഷ്കരണനിയമത്തിലെ 81 വകുപ്പ് പ്രകാരം ഇളവ് നേടിയ ഭൂമിയെ പ്രസ്തുത ആവശ്യത്തിലേക്ക് വിനിയോഗിക്കാതെ തരം മാറ്റുന്നത് തടഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ 2015 ഫെബ്രുവരി 13 ലെ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: