മുണ്ടക്കയം: പഠനവേളയില്‍ ടെലിവിഷന്‍ ഉപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് ബുധനാഴ്ചകളില്‍ ബുധന്‍ കലാമണ്ഡലവും. മുണ്ടക്കയം എംഇഎസ് പബ്ലിക്ക് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ എല്ലാ ബുധനാഴ്ച്ചയും കലയുടെയും കായികത്തിന്റെ ലഹരിയിലായിരിക്കും. കുട്ടികള്‍ പുസ്തകപുഴുക്കളായി മാറുന്ന സാഹചര്യത്തില്‍ അവരിലെ കലാപരവും കായികപരവുമായി കഴിവുകള്‍ വളര്‍ത്തുന്നതിനാണ് ബുധന്‍ കലാമണ്ഡലം പ്രവര്‍ത്തിക്കുന്നത്. ഇനിമുതല്‍ ബുധനാഴ്ച്ച ദിവസം നൃത്തം, സംഗീതം, യോഗ, കുങ്ഫു, ഉപകരണസംഗീതം എന്നിവ പഠിച്ച് തുടങ്ങാം എന്നതാണ് ബുധന്‍ കലാമണ്ഡലത്തിലൂടെ ലക്ഷ്യമിടുന്നത്.
പഠനത്തോടെപ്പം പാഠ്യേതര പ്രവര്‍ത്തനത്തിലും കുട്ടികളിലെ മികവ് വളര്‍ത്തുകയാണ് ലക്ഷ്യം. എം.ഇ.എസ് പബ്ലിക് സ്കൂളില്‍ പ്രൈം ടൈം ഓഫ് പ്രോജക്ട് വിജയകരമായി നടത്തിയതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ബുധന്‍ കലാമണ്ഡലത്തിനും തുടക്കം കുറിച്ചിരിക്കുന്നത്. വൈകിട്ട് സമയങ്ങളില്‍ കുട്ടികളുടെ വീടുകളില്‍ 7 മുതല്‍ 10 വരെ ടെലിവിഷന്‍ ഓഫ് ചെയ്ത് പഠനം എന്നതായിരുന്നു.പ്രൈം ടൈം ഓഫ് പ്രേജക്ട്. ഇതിനായി പിടിഎയുടെ പ്രത്യേക സംഘം നിരീക്ഷകരായും ഉണ്ടായിരുന്നു. പച്ചക്കറി കൃഷിയിലും, ഉദ്യാനവല്കരണത്തിലും എം.ഇ.എസിലെ കുട്ടികളുടെ പ്രവര്‍ത്തനം മികച്ചതാണ്. പ്രിന്‍സിപ്പാള്‍ ആര്.രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് വിവിധ പരിപാടികള്‍ നടത്തി വരുന്നത്.
ബുധന്‍ കലാമണ്ഡലം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തില്‍ നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് ഇല്ലിക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ആര്. രഞ്ജിത്ത്, വൈസ് പ്രിന്‍സിപ്പാള്‍ പി.എ. ഷാഹിന, ഷാജി ഷാസ്, ഗോപാലകൃഷ്ണന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: