കോട്ടയം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പാക്കി വരുന്ന സ്വയംതൊഴില്‍ പദ്ധതികളിലേക്ക് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫാറം എല്ലാ പ്രവൃത്തിദിവസങ്ങളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും ലഭിക്കും. കെസ്റു സ്വയംതൊഴില്‍ പദ്ധതി പ്രകാരം ഒരുലക്ഷം രൂപയാണ് പരമാവധി വായ്പതുക. വായ്പതുകയുടെ 20ശതമാനം സബ്സിഡി ലഭിക്കും. പ്രായപരിധി 21നും 60നും മദ്ധ്യേ. കുടുംബവാര്‍ഷികവരുമാനം 40,000 രൂപയില്‍ കവിയരുത്.
മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്സ്/ ജോബ് ക്ലബ് സ്വയംതൊഴില്‍ പദ്ധതി പ്രകാരം രണ്ടോ അതിലധികമോ പേര് ചേര്‍ന്ന് (പരമാവധി 5 പേര്) കൃഷി, വ്യവസായം, ബിസിനസ്, സേവന മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാം. പരമാവധി വായ്പതുക പത്തുലക്ഷം രൂപ. പദ്ധതി ചെലവിന്റെ 25ശതമാനം (പരമാവധി രണ്ടുലക്ഷം രൂപ) സബ്സിഡിയായി ലഭിക്കും. ഗുണഭോക്തൃ വിഹിതം പദ്ധതി ചെലവിന്റെ പത്തുശതമാനം ആയിരിക്കും. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയരുത്. പ്രായപരിധി 21നും 40നും മദ്ധ്യേ. (പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 5 വര്‍ഷത്തെയും മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് 3 വര്‍ഷത്തെയും ഇളവ് ലഭിക്കും). വായ്പകള്‍ ബാങ്കുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. വിവരങ്ങള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: