കോഴിക്കോട്: ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 9,26,55,000 രൂപ കേരളത്തിന് അനുവദിച്ചു. ആദ്യ ഗഡു ധനസഹായമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ വികസന മന്ത്രാലയം നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ജീവനോപായ ദൗത്യം(എന്‍ആര്‍എല്‍എം) പദ്ധതി പ്രകാരമാണിത്.
ഗ്രാമീണ മേഖലയില്‍ സ്വയം തൊഴില്‍ സൃഷ്ടിക്കുക, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, സ്ത്രീ ശാക്തീകരണം, എന്നീ ലക്ഷ്യമാണ് എന്ആര്എല്എമ്മിനുള്ളത്. പൊതു, പട്ടികജാതി-പട്ടിക വര്‍ഗം എന്നീ വിഭാഗങ്ങളിലാണ് തുക വിനിയോഗിക്കേണ്ടത്. കേന്ദ്രത്തിന്റെ 75 ശതമാനം ധനസഹായത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ 25 ശതമാനം ഈ ഫണ്ടിലേക്ക് മാറ്റണം.
ഇതനുസരിച്ച് 10,44,47,333 രൂപയാണ് ആകെ. എന്‍ആര്‍എല്‍എമ്മിന്റെ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്ന കുടുംബശ്രീക്കാണ് ഈ തുക ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: