കൊക്കയാര്‍: സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാന്‍ കുട്ടി കള്‍ക്ക് വാഹന സൗകര്യമില്ല, പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഘടിച്ചു വാഹനം വിലക്കു വാങ്ങി യാത്രാസൗകര്യമൊരുക്കി. കുറ്റിപ്ലാങ്ങാട് ഗവ.ഹയര്‍ സെക്ക ന്‍ഡറി സ്കൂളിലാണ് വിദ്യാര്‍ഥികള്‍ക്കു സ്കൂളില്‍ വരാനായി പൂര്‍വ്വ വിദ്യാര്‍ഥികളും അധ്യാപകരും സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയും ചേര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ വാഹനം വാങ്ങിയത്. കൊക്കയാര്‍ പഞ്ചായത്തിലെ ഏക ഹയര്‍സെക്കന്‍ഡറി സ്കൂളും സര്‍ക്കാര്‍ സ്കൂളുമായ കുറ്റിപ്ലാങ്ങാട്ടേക്കു ദീര്‍ഘ കാലമായി യാത്രാ സൗകര്യമില്ലാതായതോടെ വിദ്യാര്‍ത്ഥികള്‍ ടിസിവാങ്ങി പോവുക പതിവാണ്. ജോലിക്കായി എത്തുന്ന അധ്യാപകരുടെ അവസ്ഥയും ഇതു തന്നെ. പട്ടിക ജാതി-വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരും കൂലി വേലക്കാരും തിങ്ങി പാര്‍ക്കുന്ന കൊക്കയാര്‍, കുറ്റിപ്ലാങ്ങാട്, വെംബ്ലി, രത്നഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പഠിക്കാന്‍ വരേണ്ട കുട്ടികള്‍ വാഹന സൗകര്യമുളള സ്കൂളുകള്‍ തേടി പോവുകയാണ്. കൂട്ടിക്കല്‍, ഏന്തയാര്‍, മുണ്ടക്കയം മേഖലകളില്‍ അണ് എയ്ഡെഡ് സ്കൂളുകളിലെ പത്തിലധികം ബസ്സുകളാണ് ഇവിടെ യെത്തി കുട്ടികളെ പഠിക്കാന്‍ കൊണ്ടുപേകുന്നത്. ഇതിനിടയില്‍ സര്‍ക്കാര്‍ സ്കൂളിന് ഇവര്‍ക്കെതിരെ മല്‍സരിക്കാന്‍ കഴിയാതെ പോയത് വിദ്യാര്‍ഥികളുടെ എണ്ണത്തിനു കുറവുണ്ടാക്കി. സ്കൂളിനു സമീപം വരെ വന്നിരുന്ന ഏക സ്വകാര്യ ബസ്സ് നിലച്ചതോടെ അധ്യാപകരും വിദ്യാര്‍ഥികളും ടാക്സി വാഹനകളെ ആശ്രയിക്കുകയായിരുന്നു. രാവിലെ 9.30ന് മുണ്ടക്കയത്തു നിന്നും പുറപ്പെടുന്ന സ്വകാര്യ ബസ്സ് സ്കൂളിനു ഒരു കിലോമീറ്റര്‍ അകലെയാണ് എത്തുന്നത്.
ഇതിനു എങ്ങനെ പരിഹാരം കാണാനാവും എന്ന ചിന്തയിലിരിക്കെയാണ് മൂന്നു മാസം മുമ്പ് പൂര്‍വ്വ വിദ്യാര്‍ഥി സംഘടന രൂപീകരിച്ച സംഗമം നടത്തിയത്. ഈ യോഗത്തിലുണ്ടായ തീരുമാനമാണ് പുതിയ വാഹനമെന്ന ലക്ഷ്യം. അതിനായി ചില ജനപ്രതിനിധികളെ സമീപിച്ചെങ്കിലും പ്രയോജനകരമായില്ല. ഒടുവില്‍ നാട്ടുകാരുടെ സഹകരണം ലക്ഷ്യമിട്ടു പൂര്‍വ്വ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ.യെയും രംഗത്തു വന്നു. നാട്ടുകാരില്‍ നിന്നും ഒരു ലക്ഷംത്തോളം രൂപ സമാഹരിച്ചു മെയ് 30ന് മാരുതി ഓംനി വാന്‍ വിലക്കുവാങ്ങുകയായിരുന്നു.പ്രവേശനോല്‍സവ ദിവസം തന്നെ മേഖലകളിലെ കുട്ടികളെ പോയി വാഹനത്തിലെത്തിക്കുകയും തിരച്ചാക്കുകയും ചെയ്തു.ഡ്രൈവര്‍ക്കു ശമ്പളം നല്‍കാനുളള ബുദ്ധിമുട്ടു പരിഗണിച്ചു താത്കാലികമായി പൂര്‍വ്വ വിദ്യാര്‍ത്ഥി ഭാരവാഹികളും പി.ടി.എ ഭാരവാഹികളും ചേര്‍ന്നു വാഹനമോടിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: